എം.എസ്.എസ് ആസ്റ്റർ ഹോസ്പിറ്റൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽനിന്ന്

അന്താരാഷ്ട്ര നഴ്സസ് ദിനം; നഴ്സുമാർക്ക് ആദരം

ദുബൈ: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്‍റ്​ അതോറിറ്റിയുടെ കീഴിലുള്ള-മോഡൽ സർവീസ് സൊസൈറ്റി (എം.എസ്‌.എസ്‌) ദുബൈയിലെ വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനമനുഷ്ഠിക്കുന്ന നഴ്സുമാരെ ആദരിച്ചു. വൈകിട്ട് ഒരേ സമയത്ത് സംഘടിപ്പിച്ച പ്രത്യേക പരിപാടികളിലൂടെ 750ലധികം നഴ്സുമാർക്ക് സമ്മാനങ്ങൾ നൽകി.

നഴ്സുമാർ ആരോഗ്യരംഗത്തിന് നൽകിയ നിസ്വാർഥ സേവനങ്ങൾക്ക് നന്ദി രേഖപ്പെടുത്തിയും സ്നേഹോപഹാരങ്ങൾ കൈമാറിയുമുള്ള പരിപാടികൾ ഏറെ ശ്രദ്ധേയമായി.എം.എസ്​.എസ് സംഘടിപ്പിച്ച പരിപാടികൾ ആസ്റ്റർ ഹോസ്പിറ്റൽ, സുലേഖ ഹോസ്പിറ്റൽ, അൽ തദാവി ഹോസ്പിറ്റൽ, ഇന്‍റർനാഷണൽ മോഡേൺ ഹോസ്പിറ്റൽ, അൽനൂർ ക്ലിനിക്, എന്നിവിടങ്ങളുൾപ്പെടെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായിരുന്നു നടന്നത്. നഴ്സുമാരുടെ നിസ്സീമമായ സേവനം ഒരു രോഗിയുടെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല, ഒരു കുടുംബത്തിന്‍റെ മാനസിക ശക്തിയെയും ഉയർത്തുന്നതണെന്ന്​ എം.എസ്.എസ് ചെയർമാൻ ഫയാസ് അഹമ്മദ് പറഞ്ഞു. എം.എസ്.എസ് ജനറൽ സെക്രട്ടറി ഷജിൽ ഷൗക്കത്ത്, വിമൺ എംപവർമെന്‍റ്​ ടീം അംഗമായ ഡോ. അമൽ അബു കുവൈക്‌ എന്നിവർ വിവിധ ആശുപത്രികളിലെ പരിപാടികൾക്ക് നേതൃത്വം നൽകി. 

Tags:    
News Summary - International Nurses Day; Tribute to nurses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.