അബൂദബി: അന്താരാഷ്ട്ര കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഫെഡറൽ നിയമത്തിന് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ അംഗീകാരം നൽകി. സെപ്റ്റംബർ 18ന് പുറപ്പെടുവിച്ച നിയമത്തിൽ 46 വകുപ്പുകളുണ്ട്.ഏതെങ്കിലും രാജ്യത്തിെൻറേയാ വംശത്തെൻറയോ ഗോത്രത്തിെൻറയോ മതത്തിെൻറയോ അംഗങ്ങളെ വധിക്കുക, വധിക്കാനുദ്ദേശിച്ച് പരിക്കേൽപിക്കുക, സംഘടിത ആക്രമണം നടത്തുക, മാനസികമായി േദ്രാഹിക്കുക, പൂർണമായോ ഭാഗികമായോ കൊല്ലുകയെന്ന ലക്ഷ്യത്തോടെ ദുരിത ജീവിത സാഹചര്യങ്ങളിൽ വിടുക എന്നിവ ആര് ചെയ്യുന്നതും നിയമപ്രകാരം വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കുന്ന കുറ്റമാണ്. മാനുഷികതക്ക് എതിരായ കുറ്റകൃത്യങ്ങൾ, യുദ്ധകുറ്റകൃത്യങ്ങൾ, ആളുകൾ, സർക്കാറിെൻറയോ മതങ്ങളുടെയോ കെട്ടിടങ്ങൾ എന്നിവക്ക് നേരെയുള്ള ആക്രമണം, ബന്ദിയാക്കൽ, പീഡിപ്പിക്കൽ, കുട്ടികൾ ഉൾപ്പെടെയുള്ളവരെ കടത്തികൊണ്ടുപോകൽ എന്നിവക്കുള്ള ശിക്ഷയും നിയമം പരാമർശിക്കുന്നു. ഒൗദ്യോഗിക വിജ്ഞാപനത്തിൽ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.