പ്രചോദനം പകർന്നേകി​ ഐ.പി.എ ബിഗ് നൈറ്റ്​

ദുബൈ: പ്രചോദന പ്രഭാഷണങ്ങളും പ്രോത്സാഹനങ്ങളും അനുഭവങ്ങളും പങ്കുവെച്ച്​ ഐ.പി.എ ബിഗ്​നൈറ്റ്​. ദുബൈയിലെ ചെറുകിട സംരംഭകരുടെ വേദിയായ ഇൻറർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷനാണ് സമൂഹത്തിന് മാതൃകയായ വ്യക്തികളെ പങ്കെടുപ്പിച്ച്​ 'ഐ.പി.എ ബിഗ് നൈറ്റ്' സംഘടിപ്പിച്ചത്. വിജയം കൈവരിച്ച സംരംഭക​െൻറ അനുഭവങ്ങളും ശുഭാപ്തിവിശ്വാസമേകിയ സി.പി. ശിഹാബി​െൻറ പ്രചോദന ഭാഷണവും പരിപാടിയെ ശ്രദ്ധേയമാക്കി. ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ സഹസ്ഥാപകനും കെഫ് ഹോൾഡിങ്സ് ചെയർമാനുമായ ഫൈസൽ ഇ. കൊട്ടിക്കോളൻ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു.

നൂതനവും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസ സംവിധാന പ്രക്രിയയാണ് സമൂഹത്തിന് ആവശ്യമെന്ന് ഫൈസൽ കൊട്ടിക്കോളൻ പറഞ്ഞു. വിദ്യാഭ്യാസത്തിന് മാത്രമേ സമൂഹത്തിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ. പൊതുവിദ്യാഭ്യാസ രംഗത്ത് പുതിയ മാതൃക സൃഷ്​ടിച്ച നടക്കാവ് സ്കൂളിൽ ത​െൻറ നേതൃത്വത്തിലുള്ള ഫൗണ്ടേഷൻ നടപ്പാക്കിയ മാതൃക പദ്ധതിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം ജീവിതംകൊണ്ട് സമൂഹത്തിന് പ്രചോദനമേകിയ സി.പി. ശിഹാബി​െൻറ വാക്കുകൾ സദസ്സിനു നവ്യാനുഭവമായി. പരാതികളും പരിഭവങ്ങളുമായി കഴിയുന്നതിന് പകരം സമയവും സാഹചര്യവും കണക്കിലെടുത്ത് ഉണർന്നുപ്രവർത്തിച്ചതി​െൻറ ഫലമായി താൻ നേടിയ നേട്ടങ്ങൾ ഓരോന്നും അദ്ദേഹം പങ്കുവെച്ചു. എന്തിനും ഏതിനും നിഷേധാത്മക മനോഭാവം വെച്ചുപുലർത്താതെ അവസാന നിമിഷംവരെ ലക്ഷ്യത്തിനുവേണ്ടി നിരന്തരം പരിശ്രമിക്കുക. ഭാവന, ശുഭപ്രതീക്ഷ, മൂല്യം, പ്രചോദനം, ആഗ്രഹം എന്നിവയാണ് ഒന്നുമില്ലായ്മയിൽനിന്ന്​ ത​െൻറ ജീവിതത്തെ മുന്നോട്ടുനയിച്ചതെന്ന് സി.പി. ശിഹാബ് പറഞ്ഞു.

കെ.ഇ. ഫൈസലിനെയും സി.പി. ശിഹാബിനെയും മെമ​േൻറാ നൽകി ആദരിച്ചു. ഐ.പി.എ ചെയർമാൻ ശംസുദ്ദീൻ നെല്ലറ, സ്ഥാപകൻ എ.കെ. ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. യു.എ.ഇ ദേശീയ ദിനാഘോഷവും പരിപാടിയോടനുബന്ധിച്ച് നടന്നു. ദുബൈയിലെ നവസംരംഭങ്ങളുടെ ലോഗോ പ്രകാശനവും സംരംഭങ്ങളുടെ സാധ്യതകളും ചടങ്ങിൽ അവതരിപ്പിച്ചു. ഡോക്ടറേറ്റ് ലഭിച്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ്​ ഇ.പി. ജോൺസനെ ആദരിച്ചു. വിവിധ മേഖലകളിൽ മികവുതെളിയിച്ച ഐ.പി.എ അംഗങ്ങളുടെ മക്കൾക്ക്​ മെമ​േൻറാ നൽകി. ത്വൽഹത്ത് ഫോറം ഗ്രൂപ്​ സ്വാഗതം പറഞ്ഞു. എ.എ.കെ. മുസ്തഫ, ബഷീർ പാൻ ഗൾഫ്, റിയാസ് കിൽട്ടൻ, മുനീർ അൽ വഫ, കലാം, റഫീഖ് സിയാന, ഫിറോസ് പയ്യോളി, മോഹൻദാസ്, ഹക്കീം തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-21 06:19 GMT