അബൂദബി: ഇന്ത്യൻ ഇസ്ലാമിക് സെൻററിെൻറ അവധിക്കാല ക്യാമ്പ് ഇൻസൈറ്റ് 2017 ന് തുടക്കമായി. വിനോദവും വിജ്ഞാനവും ഇഴചേരുന്ന വൈവിധ്യമാർന്ന പരിപാടികളോടെ ഒരുക്കിയ ക്യാമ്പിൽ നൂറു കണക്കിന് കുഞ്ഞുങ്ങളാണ് പങ്കുചേരുന്നത്. യു.എ.ഇ എക്സ്ചേഞ്ച് മീഡിയാ ഡയറക്ടർ കെ.കെ. മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. സെൻറർ പ്രസിഡൻറ് പി. ബാവ ഹാജി അധ്യക്ഷത വഹിച്ചു. ക്യാമ്പിന് നേതൃത്വം നൽകുന്ന സാമൂഹിക ശാസ്ത്രജ്ഞനും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് വിദ്യാർഥികളും രക്ഷിതാക്കളുമായി സംവദിച്ചു. വി.കെ.ശാഫി, ടി.കെ. അബ്ദുസലാം, എഞ്ചിനീയർ അൻസാരി എന്നിവർ ആശംസകൾ നേർന്നു. ജന.സെക്രട്ടറി കരപ്പാത്ത് ഉസ്മാൻ സ്വാഗതവും ജാഫർ തങ്ങൾ നന്ദിയും പറഞ്ഞു. പി.വി.ഉമ്മർഹാജി, അശ്റഫ് പൊന്നാനി, ബഷീർ പുതുപറമ്പ്, ഹംസ നടുവിൽ, നൗഷാദ് കൊയിലാണ്ടി, എ. ബീരാൻ കുട്ടി, സമീർ, ജാഫർ തെന്നല എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.