പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികളർപ്പിച്ച് ഇൻകാസ് ഷാർജ ആഭിമുഖ്യത്തിൽ തിരി തെളിയിച്ച് നടത്തിയ അനുശോചനം
ഷാർജ: ജമ്മു- കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികളർപ്പിച്ച് ഇൻകാസ് ഷാർജ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരി തെളിയിച്ച് അനുശോചിച്ചു.
ഷാർജ ആർ.കെ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഇൻകാസ് ഷാർജ ആക്ടിങ് പ്രസിഡന്റ് രഞ്ജൻ ജേക്കബ് അധ്യക്ഷതവഹിച്ചു. ഇൻകാസ് യു.എ.ഇ കമ്മിറ്റി ജന. സെക്രട്ടറി എസ്.എം. ജാബിർ ആദ്യ തിരി തെളിയിച്ചു. ബി. അശോക് കുമാർ, സിന്ധു മോഹൻ, നവാസ് തേക്കട, പി. ഷാജിലാൽ, റോയ് മാത്യു, അഡ്വ. അൻസാർ താജ്, കെ.ബി. ദേവരാജൻ, അഡ്വ. സ്മിനു സുരേന്ദ്രൻ, ഖാൻ പാറയിൽ, നൗഷാദ് മന്ദങ്കാവ്, ജാഫർ കണ്ണാട്ട്, ജോയ് തോട്ടുങ്ങൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.