ദുബൈ: ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങൾക്കല്ലാതെ കോൺസുലേറ്റിലേക്ക് വരുന്നത് ഒഴി വാക്കണമെന്ന് ജനങ്ങളോട് ദുബൈ ഇന്ത്യൻ കോൺസൽ ജനറലിെൻറ അഭ്യർഥന. കോവിഡ് 19 പ്രതി രോധ നടപടികളുടെ ഭാഗമായാണ് ഇൗ അഭ്യർഥന. മാർച്ച് 22 മുതൽ രണ്ടാഴ്ചത്തേക്ക് പാസ് പോർട്ട് സേവനങ്ങൾ നിയന്ത്രിതമാക്കും.
ജുൺ 30ന് മുമ്പ് കാലാവധി തീരുന്ന പാസ്പോർട്ടുകൾ മാത്രമാണ് ഇപ്പോൾ പുതുക്കി നൽകുക. പാസ്പോർട്ട് ഉടമകൾ മാത്രമേ ബി.എൽ.എസിലും കോൺസുലേറ്റ് പരിസരത്തും ഇൗ ആവശ്യത്തിനായി വരാവൂ. വിദേശികളുടെ ഇന്ത്യൻ പൗരത്വ അപേക്ഷകളും അതുസംബന്ധിച്ച നടപടിക്രമങ്ങളും ഇപ്പോൾ പരിഗണിക്കില്ല.
വിവിധ അസോസിയേഷനുകളിലായി ഇന്ത്യൻ കോൺസുലേറ്റ് നൽകിവന്നിരുന്ന അറ്റസ്റ്റേഷൻ സേവനങ്ങൾ രണ്ടാഴ്ചത്തേക്കെങ്കിലും മുടങ്ങും. ഷാർജ ഇന്ത്യൻ അസോസിയേഷൻ, ഇന്ത്യൻ അസോസിയേഷൻ അജ്മാൻ, െഎ.ആർ.സി റാസൽഖൈമ, ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽഖുവൈൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ, ഇന്ത്യൻ സോഷ്യൽ ക്ലബ് കൽബ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഖോർഫുക്കാൻ എന്നിവിടങ്ങളിലെല്ലാം സേവനം തടസ്സപ്പെടും.
അടിയന്തര അറ്റസ്റ്റേഷൻ സേവനം ആവശ്യമുെണ്ടങ്കിൽ മാത്രം ദുബൈയിലെ െഎ.വി.എസ് അറ്റസ്റ്റേഷൻ സെൻററിൽ എത്താം. എന്നാൽ, കുറഞ്ഞ ആളുകൾക്ക് മാത്രമേ ഇൗ സൗകര്യം ലഭിക്കൂ. ലേബർ കോൺസൽ സേവനങ്ങളും നിയന്ത്രിതമായിരിക്കും. തൊഴിൽ സംബന്ധമായ ഗുരുതര പ്രശ്നങ്ങൾ, മരണം, ജനനം, അപകടം എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ എന്നിവക്കുമാത്രമേ ജനങ്ങൾ കോൺസുലേറ്റിൽ നേരിട്ട് എത്തേണ്ടതുള്ളൂ. cons3.dubai@mea.gov.in, conssec.dubai@mea.gov.in എന്നീ വിലാസങ്ങൾ വഴി കോൺസുലേറ്റുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.