അജ്മാൻ കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇൻഡ്യ മുന്നണി വിജയാഘോഷവും ടാലന്റ് മീറ്റും
അജ്മാൻ: അജ്മാൻ കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇൻഡ്യ മുന്നണിയുടെ വിജയാഘോഷവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള ടാലന്റ് മീറ്റും സംഘടിപ്പിച്ചു. അജ്മാൻ ബസ് സ്റ്റേഷന് അടുത്തുള്ള ‘സആദ സെന്ററി’ൽ നടന്ന പരിപാടി അജ്മാൻ കെ.എം.സി.സി കാസർകോട് ജില്ല സെക്രട്ടറി ആസിഫ് പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഖാദർ അത്തൂട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന വനിതാ ലീഗ് വൈസ് പ്രസിഡന്റ് ആമിന ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.
കുവൈത്ത് കെ.എം.സി.സി കാസർകോട് ജില്ല വൈസ് പ്രസിഡന്റ് അഷ്റഫ് തൃക്കരിപ്പൂർ മുഖ്യാതിഥി ആയിരുന്നു. ചീമേനി സി.എച്ച് സെന്റർ കൺവീനർ എൻ.എം. അബ്ദുറഹ്മാൻ ഹാജി, ഷാർജ കെ.എം.സി.സി കാസർകോട് ജില്ല സെക്രട്ടറി മുഹമ്മദ് മണിയനോടി, ദുബൈ കെ.എം.സി.സി ജില്ല കൗൺസിൽ അംഗം ഖാസിം ചാനടുക്കം എന്നിവർ സംസാരിച്ചു. അജ്മാൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയിലേക്കും ജില്ല കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ട എൻ.എം. ഫാത്തിമ, മിലോഫ മറിയം, സജിദ ഇക്ബാൽ, അഡ്വ. ഫാത്തിമ, ജഫ്സീന സാദിഖ്, സൽമ ജുനൈദ്, നഫീസത്ത് ഷംസീർ എന്നിവർക്ക് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം സമർപ്പിച്ചു. മണ്ഡലം സെക്രട്ടറി ഇക്ബാൽ അബ്ദുല്ല സ്വാഗതവും മണ്ഡലം ട്രഷറർ ഫർസിൻ ഹമീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.