യു.ഡി.എഫ് വിജയം ഇൻകാസ് പാലക്കാട്‌ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കേക്ക്​ മുറിച്ച്​ ആഘോഷിക്കുന്നു

യു.ഡി.എഫ് വിജയം ആഘോഷിച്ച്​ ഇൻകാസ് പാലക്കാട്‌ ജില്ല കമ്മിറ്റി

 ദുബൈ: ഇൻകാസ് ദുബൈ പാലക്കാട്‌ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് വിജയം വിവിധ പരിപാടികളോടെ ആലോഷിച്ചു. ദുബൈ അബുഹൈലിൽ നടന്ന ആഘോഷ പരിപാടിയിൽ പ്രവർത്തകർ പാട്ടുപടിയും നൃത്തം വെച്ചും പായസം വിതരണം നടത്തിയും ആലോഷ പരിപാടിക്ക് നിറം നൽകി. ഇന്ദ്രി ബാൻഡിന്‍റെ നേതൃത്വത്തിൽ ശിങ്കാരിമേളവും പ്രവർത്തകർ അവതരിപ്പിച്ച കലാപരിപാടി കളും ഇതിനൊപ്പം നടന്നു.

തുടർന്നു നടന്ന വിജയാഘോഷ സദസ്​ ഇൻകാസ് ദുബൈ സ്റ്റേറ്റ് പ്രസിഡന്‍റ്​ റഫീഖ് മട്ടന്നൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ രാഹുൽ മോഹൻ അധ്യക്ഷത വഹിച്ചു. ഇൻകാസ് നാഷണൽ കമ്മിറ്റി ജനറൽ സിക്രട്ടറി ബി.എ. നാസർ, ദുബൈ സ്റ്റേറ്റ്കമ്മിറ്റി ജനറൽ സിക്രട്ടറി ഷൈജു അമ്മാനപ്പാറ, വർക്കിങ്​ പ്രസിഡന്‍റ്​ ബി. പവിത്രൻ, ശിവകുമാർ മേനോൻ, ബഷീർ നരണിപ്പുഴ, പ്രജീഷ് ബാലുശ്ശേരി, ഇക്ബാൽ ചെക്യാട്, ഷംസീർ നാദാപുരം, ആരിഫ് ഒറവിൽ, ജിൻസി മാത്യു, ബാഫക്കി, ഷജീർ ഏഷ്യാഡ്, ഗിരീഷ് മേനോൻ, വിജയ് തോട്ടത്തിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. ജില്ലാ ജനറൽ സെക്രട്ടറി അഭിഷേക് സ്വാഗതവും ട്രഷർ നിസാർ വിളയൂർ നന്ദിയും പറഞ്ഞു. 

Tags:    
News Summary - INCAS Palakkad District Committee celebrates UDF victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.