ഷാർജ: ദേശീയ ദിനം ഇൻകാസ് യു.എ.ഇ.കമ്മിറ്റി വിവിധ പരിപാടികളോടെ കുടുംബ സംഗമായി ആഘോഷിച്ചു. പ്രസിഡൻറ് മഹാദേവൻ വാഴശ്ശേരി അധ്യക്ഷത വഹിച്ചു.സംഗീത സംവിധായകൻ മജ്ജുനാഥ് വിജയൻ ഉദ്ഘാടനം ചെയ്തു. തൃശൂർ ഡി.സി.സി.ജനറൽ സിക്രട്ടറി രവി താനിക്കൽ, ഐ.എ.എസ് ഭാരവാഹികളായ ഇ.പി.ജോൺസൻ, അബ്ദുല്ല മല്ലിശ്ശേരി, കെ.ബാലകൃഷ്ണൻ, എസ്. ജാബിർ, അഡ്വ. സന്തോഷ് നായർ, ശ്രീകുമാർ, ഇൻകാസ് നേതാക്കളായ വി.കെ.മുരളി, സുഭാഷ് ചന്ദ്ര ബോസ്, റാഫി പട്ടേൽ, ജേക്കബ്ബ് പത്തനാപുരം, ബിജു അബ്രഹാം, ചന്ദ്ര പ്രകാശ് ഇടമന, ടി.പി.അശറഫ് ,സൻജ്ജു പിള്ള, ഫൈസൽ തഹാനി, പി.ആർ.പ്രകാശ് എന്നിവർ സംസാരിച്ചു. സുധീബ് കുമാർ, സുമി അരവിന്ദ് എന്നിവർ നയിച്ച ഗാനമേളയും, വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി സ്വാഗതവും വൈസ് പ്രസിഡൻറ് എൻ.പി.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.