??????? ?????????????????? ??????? ???????? ???????? ?????? ?????????????????

ഇമാൻ വായിലൂടെ ഭക്ഷണം കഴിക്കുന്നതായി ഡോക്​ടർമാർ

അബൂദബി: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ സ്​ത്രീയായിരുന്ന ഇമാൻ ഭക്ഷണം വായിലൂടെ കഴിക്കാൻ തുടങ്ങിയതായി അബൂദബി ബുർജീൽ ആശുപത്രി ​ഡോക്​ടർമാർ അറിയിച്ചു. കഴിഞ്ഞ മൂന്ന്​ മാസത്തിനിടെ ആദ്യമായാണ്​ ഇവർ വായിലൂടെ ഭക്ഷണം കഴിക്കുന്നതെന്നും അവർ പറഞ്ഞു. അൽപം സ്​പൂൺ ഭക്ഷണം കൊടുത്താണ്​ തുടങ്ങിയത്​. ഇപ്പോൾ ദിവസേന 15 സ്​പൂൺ ഭക്ഷണം കഴിക്കാൻ സാധിക്കുന്നുണ്ട്​. ഇത്​ ദിവസം രണ്ട്​ നേരമായി വർധിപ്പിക്കാൻ കഴിയുമെന്ന്​ പ്രതീക്ഷിക്കുന്നു. രണ്ട്​ ദിവസമായി ഇമാന്​ ആവശ്യമുള്ള ഭക്ഷണത്തി​​െൻറ പകുതി വായിലൂടെ തന്നെ കഴിക്കാൻ സാധിക്കുന്നതായി ബുർജീൽ ആശുപത്രി ചീഫ്​ മെഡിക്കൽ ഒാഫിസർ യാസീൻ ആൽ ഷഹാത്​, ചികിത്സക്ക്​ നേതൃത്വം നൽകുന്ന ഡോ. നിഹാദ്​ ഹലാവ, ഇമാനി​​െൻറ സഹോദരി ഷൈമ എന്നിവർ സംയുക്​ത പ്രസ്​താവനയിൽ അറിയിച്ചു.  

ഇമാനിനെ കാണാൻ ഞായറാഴ്​ച മാതാവ്​ ഇൗജിപ്​തിൽനിന്ന്​ എത്തിയതായും മകളുടെ ആരോഗ്യ സ്​ഥിതി മെച്ചപ്പെട്ടതിൽ അവർ ഏറെ സന്തുഷ്​ടയാണെന്നും പ്രസ്​താവന വ്യക്​തമാക്കുന്നു. ഇമാൻ പുഞ്ചിരിക്കുകയും ടെലിവിഷൻ കാണുകയും സന്ദർശകരുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നു. സ്​പീച്ച്​ തെറാപിസ്​റ്റി​​െൻറയും കുടുംബത്തി​​െൻറയും നിരീക്ഷണത്തിൽ ഇമാനി​​െൻറ സംസാരവും ശബ്​ദവും ​ക്രമേണ വ്യക്​തമായി വരികയാണ്​. ചില അവയവങ്ങൾ ചലിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്​. രണ്ട്​ വർഷം മുമ്പ്​ പക്ഷാഘാതം വന്നതിന്​ ശേഷം ഇമാനിന്​ ഒരിക്കലും അവയവം ചലിപ്പിക്കാൻ സാധിച്ചിരുന്നില്ല. കിടക്കയിൽ ദീർഘകാലം കിടന്നുണ്ടായ വലിയ മുറിവുകൾ ഭേദമായി വരികയാണെന്നും ഡോക്​ടർമാർ അറിയിച്ചു. 

500 കിലോയിലധികം ഭാരമുണ്ടായിരുന്ന ഇമാനെ മുംബൈ സെയ്​ഫി ആശുപത്രിയിലെ ബാരിയാട്രിക്​ ശസ്​ത്രക്രിയക്ക്​ ശേഷം മേയ്​ നാലിനാണ്​ തുടർ ചികിത്സക്കായി അബൂദബി ബുർജീൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. സെയ്​ഫി ആശുപത്രി വിടു​േമ്പാൾ 176 കിലോയായിരുന്നു ഇമാനി​​െൻറ ഭാരം. ഇൗജിപ്​തിലെ അലക്​സാൻഡ്രിയ സ്വദേശിനിയായ ഇമാനെ ഫെബ്രുവരി പത്തിനാണ്​ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്​. മാർച്ച്​ പത്തിനായിരുന്നു ശസ്​ത്രക്രിയ. ക്രെയിൻ ഉപയോഗിച്ചായിരുന്നു ഇവരെ അലക്​സാൻഡ്രിയയിലെ താമസ സ്​ഥലത്ത്​ നിന്ന്​ താഴെയിറക്കിയിരുന്നത്​. 

Tags:    
News Summary - iman abudabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.