മത സൗഹാര്‍ദ്ദ വേദിയായി ഇഫ്താര്‍ കൂടാരം

ഉമ്മുല്‍ഖുവൈന്‍: ബസാറിനോട് ചേര്‍ന്ന് കിടക്കുന്ന ഇമാം അബൂ ഹനീഫ അല്‍ നുഅമാന്‍ പള്ളിക്കടുത്തുള്ള ഇഫ്താര്‍ കൂടാരത്തില്‍ വരുന്നവര്‍ക്കറിയാം ഇവിടം വെറും നോമ്പ് തുറക്കൂടാരമല്ല മതസൗഹാര്‍ദ്ധ പെരുമകൂടി ചേര്‍ന്നിടമാണെന്ന്. എമിറേറ്റ്സ് റെഡ് ക്രസൻറ്​ ഒരുക്കിയ ഉമ്മുല്‍ഖുവൈനിലെ വലിയ കൂടാരമായ ഈ സംഗമവേദി പലര്‍ക്കും നോമ്പു കാലത്തെ അത്താണിയാണ്. എമിറേറ്റിലെ തൊഴിലാളി വിഭാഗം തിങ്ങിതാമസിക്കുന്നിടമായതിനാല്‍ വന്‍ തിരക്കാണിവിടം അനുഭവപ്പെടാറ്. 

അയല്‍പക്കക്കാരായ വിവിധ മതസ്ഥരും ഈ കൂടാരത്തിലെ വിഭവങ്ങളുടെ രുചിയറിഞ്ഞവരാണ്. അസര്‍ നമസ്കാരാനന്തരം വിവിധകോണുകളില്‍ നിന്ന് കൂടാരത്തിലേക്കുള്ള ഒഴുക്ക് ഒരു മാസത്തോളമായി അനുഭവിച്ചവര്‍ക്ക് മറക്കാനാവത്ത ഓര്‍മ്മയായി മാറിയിരിക്കയാണ്. സഹനത്തി​​​​െൻറയും സഹാനുഭൂതിയുടേയും മാസമായ റമദാന്‍ സുഭിക്ഷതകൂടി സമ്മാനിച്ചിരിക്കുകയാണ് ഇവിടുത്തെ നിവാസികള്‍ക്ക്. കഴിഞ്ഞ കൊല്ലം മുതലാണ് 700 ആളുകളെ ഉള്‍ക്കൊള്ളാനുതകുന്ന ഈ കൂടാരം ഒരുക്കി തുടങ്ങിയത്. എന്നാല്‍ ആണ്ടുകള്‍ ഏറെയായ മട്ടാണ് പ്രദേശവാസികള്‍ക്ക്. വിവിധ നാടുകളില്‍ നിന്നുള്ള നോമ്പ് തുറക്കാര്‍ക്ക് അറബികള്‍ക്കൊപ്പം സേവനമനുഷ്​ഠിക്കുന്നത് മലയാളികളായ റോഷന്‍, ജറീഷ്, മുഹമ്മദ് തുടങ്ങിയവരാണ്.

Tags:    
News Summary - ifthar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.