ചാവക്കാട് മഹൽ കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ചാവക്കാട് മഹൽ കൂട്ടായ്മ ഇഫ്താർ സംഗമം
ദുബൈ: ചാവക്കാട് മഹൽ നിവാസികളുടെ യു.എ.ഇ കൂട്ടായ്മ (കെ.എച്ച്.ഇ.ഡി.എം.എ) ദുബൈ പീസ് മോഡേൺ ബ്രിട്ടീഷ് സ്കൂളിൽ ഇഫ്താർ സംഗമം നടത്തി. പരിപാടിയിൽ ജനറൽ സെക്രട്ടറി ഷുക്കൂർ പാലയൂർ സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് ഷെരീഫ് തെക്കെഞ്ചേരി അധ്യക്ഷനായ പരിപാടിയിൽ മുഹമ്മദ് സാലിഹ് ഹുദവി റമദാൻ പ്രഭാഷണം നടത്തി. 50 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന കൂട്ടായ്മ ഉപദേശക സമിതി അംഗം മാളിയേക്കൽ അബ്ദുൽ മജീദിന് യാത്രയയപ്പ് നൽകി. മൻസൂർ, ഹാരിസ്, ജംഷീർ എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ ട്രഷറർ ഷെഫീഖ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.