മ​ല​യാ​ളി​ക​ളാ​യ ഷാ​ഹു​ൽ ത​ങ്ങ​ൾ, ശ്രീ​ജ തൈ​മൂ​ര്‍ എ​ന്നി​വ​ർ ദു​ബൈ പൊ​ലീ​സി​​നൊ​പ്പം

ഇ​ഫ്താ​ര്‍ കി​റ്റ്‌ വി​ത​ര​ണം: ദു​ബൈ പൊ​ലീ​സി​നൊ​പ്പം മ​ല​യാ​ളി​ക​ളും

ദു​ബൈ: ദു​ബൈ പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ഫ്താ​ര്‍ കി​റ്റ്‌ വി​ത​ര​ണ​ത്തി​ന് മ​ല​യാ​ളി​ക​ളും. മ​ല​യാ​ളി​ക​ളാ​യ ഷാ​ഹു​ൽ ത​ങ്ങ​ൾ, ശ്രീ​ജ തൈ​മൂ​ര്‍ എ​ന്നി​വ​രാ​ണ്​ ദു​ബൈ പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് ദേ​ര​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ഫ്താ​ര്‍ കി​റ്റ്‌ വി​ത​ര​ണം തു​ട​രു​ന്ന​ത്.

ദു​ബൈ പൊ​ലീ​സും നൈ​ഫ് പൊ​ലീ​സും ചേ​ർ​ന്ന് ദു​ബൈ​യി​ലെ വി​വി​ധ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വാ​ണി​ജ്യ പ്ര​മു​ഖ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ നൈ​ഫി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളാ​യ ഗോ​ൾ​ഡ് സൂ​ക്ക്, അ​ൽ​റാ​സ്, കോ​ർ​ണി​ഷ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​യി​രം മു​ത​ൽ അ​യ്യാ​യി​രം വ​രെ പേ​ർ​ക്കാ​ണ് ദി​നേ​ന ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​തു​പോ​ലെ ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​നം ഏ​റെ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചി​രു​ന്നു. അ​ൽ ജ​ബീ​ൻ ക​മ്പ​നി​യു​ടെ പാ​ർ​ട്ണ​റും മു​ൻ ദു​ബൈ പൊ​ലീ​സ് മേ​ധാ​വി​യു​മാ​യ അ​ബ്ദു​ല്ല അ​ൽ ഹു​സ​നീ, നൈ​ഫ് പൊ​ലീ​സ് ഓ​ഫി​സ​ർ മു​ഹ​മ്മ​ദ് ഹ​ത്താ​വി, മ​ജീ​ദ് തെ​രു​വ​ത്ത്, മു​ഹ​മ്മ​ദ്‌ ഇ​ബ്രാ​ഹിം, സ​മീ​ർ ബെ​സ്റ്റ് ഗോ​ൾ​ഡ്, ജ​വാ​ദ് അ​ബ്ബാ​സി, ആ​ദി​ൽ മി​ർ​സ, തൈ​മൂ​ർ താ​രി​ഖ്, ബു​ഷ്‌​റ, യു​ശ്ര, ഉ​റൂ​ജ് എ​ന്നി​വ​ർ കി​റ്റ് വി​ത​ര​ണ​ത്തി​ല്‍ നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു.

Tags:    
News Summary - Iftar Kit Distribution: Malayalis with Dubai Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.