ദുബൈ കെ.എം.സി.സി കാസർകോട്​ ജില്ല കമ്മിറ്റിയുടെ ‘ഇഫാദ 2021​െൻറ’ ബ്രോഷർ പ്രകാശനം യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹ്‌യിദ്ദീൻ നിർവഹിക്കുന്നു

'ഇഫാദ 2021​' ബ്രോഷർ പ്രകാശനം

ദുബൈ: ജീവകാരുണ്യ രംഗത്ത്‌ കെ.എം.സി.സി അടക്കമുള്ള പ്രവാസി കൂട്ടായ്മകളുടെ പങ്ക്‌ വിലമതിക്കാനാവാത്തതാണെന്ന് യു.എ.ഇ കെ.എം.സി.സി കേന്ദ്രകമ്മിറ്റി ഉപദേശക സമിതി ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹ്​യിദ്ദീൻ പറഞ്ഞു. ദുബൈ കെ.എം.സി.സി കാസർകോട്​ ജില്ല കമ്മിറ്റി നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതിയായ 'ഇഫാദ 202​1 െൻറ ബ്രോഷർ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏത്‌ പ്രതിസന്ധി ഘട്ടങ്ങളിലും അശരണർക്ക്‌ അത്താണിയായി മാറാൻ പ്രവാസി കൂട്ടായ്മകളുടെ പ്രവർത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്‌ കെ.എം.സി.സി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ നാടിനും പ്രവാസി സമൂഹത്തിനും ഒരുപോലെ സാന്ത്വനമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാസർകോട്​ ജില്ല പ്രസിഡൻറ് അബ്​ദുല്ല ആറങ്ങാടി. ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി, ട്രഷറർ ടി.ആർ. ഹനീഫ് , ഓർഗ​ൈനസിങ്​ സെക്രട്ടറി അഫ്സൽ മെട്ടമ്മൽ എന്നിവർ പ​ങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.