ഫു​ജൈ​റ​യി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ത്ത്​ ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന ഐ.​സി.​എ​ഫ്​ വ​ള​ന്‍റി​യ​ർ​മാ​ർ

ദുരിതബാധിതർക്കൊപ്പം കൈകോർത്ത് ഐ.സി.എഫ്

ഫുജൈറ: ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽശർഖിയുടെ ഓഫിസ് നടത്തിയ 'ടുഗതർ ഹാൻഡ് ഇൻ ഹാൻഡ്' ക്ലീൻഅപ് കാമ്പയിനിൽ തെരുവുകളും വീടുകളും പൊതുസ്ഥലങ്ങളും ശുചിയാക്കിയും സഹായിച്ചും ഐ.സി.എഫ് വളിന്‍റിയർമാർ. ദുബൈ പൊലീസിന് കീഴിൽ ആറുദിവസങ്ങളിലായി മർക്കസ്‌, ഐ.സി.എഫിന്‍റെ ഇരുന്നൂറോളം വളന്‍റിയർമാരാണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കർമനിരതരായത്. ദുരിതബാധിതർക്കൊപ്പം, രാജ്യത്തോടൊപ്പം കൈകോർക്കുന്നു എന്ന സന്ദേശം നൽകുന്നതായിരുന്നു പ്രവർത്തനങ്ങൾ.

ഗുർഫ, മുദബ്, ഫസീൽ, സികംകം ഏരിയകളിലായിരുന്നു ഐ.സി.എഫ് വളന്റി്യർമാർ പ്രധാനമായും കേന്ദ്രീകരിച്ചത്. മറ്റ് അറബ്-മലയാളി വളന്‍റിയർമാരുടെ ഗ്രൂപ്പുകളും വ്യക്തികളും കാമ്പയിനിന്‍റെ ഭാഗമായി രംഗത്തുണ്ടായിരുന്നു.

ഫുജൈറയുടെ തൊട്ടടുത്ത നഗരമായ കൽബയുടെ ചില ഭാഗങ്ങളും മഴക്കെടുതിയിൽ കനത്ത നാശനഷ്ടങ്ങൾക്കിരയായിരുന്നു. ദുരിതത്തിലകപ്പെട്ട വീടുകൾ വൃത്തിയാക്കുന്നതിന് പുറമെ വെള്ളംകയറി ഉപയോഗശൂന്യമായ ഫർണിച്ചറുകൾ, മറ്റു വീട്ടുപകരണങ്ങൾ, ഭക്ഷ്യസാധനങ്ങൾ എന്നിവ ആവശ്യക്കാർക്ക് എത്തിച്ചുനൽകാനുള്ള ശ്രമങ്ങളും ഫുജൈറ സെൻട്രൽ ഐ.സി.എഫിന്‍റെ നേതൃത്വത്തിൽ നടന്നുവരുകയാണ്. 

Tags:    
News Summary - ICF stands hand in hand with the victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.