അബൂദബി: ഐ.ബി.എം.സിയുടെ ആഭിമുഖ്യത്തിൽ വിവിധ എമിറേറ്റുകളിൽ നടന്ന ഇന്ത്യ^യു.എ.ഇ ബിസിനസ് ഫെസ്റ്റ് സമാപിച്ചു. ഐ.ബി. എം.സി ചെയർമാൻ ശൈഖ് ഖാലിദ് ബിൻ അഹ്‌മദ് അൽ ഹാമിദ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ യു.എ.ഇ ഹയർ കോളജ് ഓഫ് ടെക്‌നോളജി വൈസ് ചാൻസലർ ഡോ. അബ്ദുൽ ലത്തീഫ് എം അൽ ഷംസി, ഐ.ബി.എം.സി മാനേജിങ് ഡയറക്ടർ പി.കെ സജിത്കുമാർ, അബൂദബി ഗ്ലോബൽ മാർക്കറ്റ് സ്ട്രാറ്റജി ആൻഡ് ബിസിനസ് ഡയറക്ടർ സ്റ്റീവ് ബാർനെറ്റ്, ദുബൈ ഗോൾഡ് ആൻഡ് കമ്മോഡിറ്റിസ് എക്സ്ചേഞ്ച് സി.ഇ.ഒ ലെസ്‌മാൽ, റാസൽഖൈമ ഡി.ഇ.ഡി സാമ്പത്തിക ഉപദേഷ്ടാവ് അബ്ദുൽ ഹാലിം ഇബ്രാഹിം മുഹ്‌സിൻ ,ഐ.ബി.എം.സി എക്സി.ഡയറക്ടർ പി.എസ് അനൂപ് എന്നിവർ പങ്കെടുത്തു.
ഇന്ത്യയിലും യു.എ.ഇ.യിലും ഉള്ള നിക്ഷേപ പദ്ധതികൾ അവതരിപ്പിക്കാനും നിരവധി ധാരണപത്രങ്ങളിൽ ഒപ്പു വെക്കാനും ബിസിനസ് ഫെസ്റ്റിന് കഴിഞ്ഞതായി സജിത്കുമാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.