ദുബൈ: മാട്ടൂലിലെ സൗഹൃദ കൂട്ടായ്മയായ ‘ഇബ്നു ബത്തൂതയുടെ മാട്ടൂൽ’ സമൂഹ മാധ്യമ കൂട്ടായ്മ പത്താം വാർഷികത്തോടനുബന്ധിച്ച് ഖോർഫക്കാൻ അൽനുഐമി ഫാം റിസോർട്ടിൽ വിവിധ കലാകായിക പരിപാടികളോടെ സംഗമിച്ചു.
കോൽക്കളിയും ഇശൽ ഇമാറാത്ത് സംഘത്തിന്റെ മുട്ടിപ്പാട്ടും അരങ്ങേറി. കലാകായിക മത്സരങ്ങൾ പി.പി. സമീർ, എ.പി. മുഹ്സിൻ, സി. സൈനു എന്നിവർ നിയന്ത്രിച്ചു. മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനം സി.എം.കെ അബ്ദുറഹീം, എ.കെ. സാഹിർ, എ.പി. ജാഫർ, എം. ഇഖ്ബാൽ ഫുജൈറ, കെ. മുഹ്സിർ, സബാഹ്, സി.കെ.ടി ശാക്കിബ്, ടി.വി ജാസിം, അഫ്സീർ എന്നിവർ നിർവഹിച്ചു.
മികച്ച ഐ.ബി.എം കോഓഡിനേറ്റർമാരായ പി.സി.പി. അഷ്റഫ്, സി.കെ.ടി. ഇബ്രാഹിം എന്നിവരെ എ.സി ഇഖ്ബാൽ, എ. അബ്ദുറഹീം എന്നിവർ ഉപഹാരം നൽകി ആദരിച്ചു. എം.എ.വി ഷെഫീഖ് സ്വാഗതവും കെ.വി ഹാരിഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.