ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ വോ​ളി​ബാ​ൾ മ​ത്സ​ര​ത്തി​ൽ ജേ​താ​ക്ക​ളാ​യ എം.​ജി.​സി.​എ​ഫ് ടീ​മം​ഗ​ങ്ങ​ൾ

ഐ.​എ.​എ​സ് റ​മ​ദാ​ൻ വോ​ളി: എം.​ജി.​സി.​എ​ഫ് ജേ​താ​ക്ക​ൾ

ഷാ​ർ​ജ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ സ്‌​പോ​ർ​ട്‌​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച 12-ാമ​ത് റ​മ​ദാ​ൻ വോ​ളി​ബാ​ൾ മ​ത്സ​ര​ത്തി​ൽ എ​ൻ.​ആ​ർ.​ഐ ഫ്ര​ന്റ്‌​സ് ഫോ​റം ഷാ​ർ​ജ​യ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി എം.​ജി.​സി.​എ​ഫ് ഷാ​ർ​ജ ജേ​താ​ക്ക​ളാ​യി.

തു​ട​ർ​ച്ച​യാ​യി ആ​റാം ത​വ​ണ​യാ​ണ് എം.​ജി.​സി.​എ​ഫ് ഷാ​ർ​ജ ജേ​താ​ക്ക​ളാ​കു​ന്ന​ത്. വി​ജ​യി​ക​ൾ​ക്ക്​ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്​ പ്ര​ദീ​പ് നെ​ന്മാ​റ ട്രോ​ഫി സ​മ്മാ​നി​ച്ചു. കാ​ഷ് പ്രൈ​സ്, റ​ണ്ണ​റ​പ്പി​നു​ള്ള ട്രോ​ഫി, ക​ളി​ക്കാ​ർ​ക്കു​ള്ള മെ​ഡ​ലു​ക​ൾ എ​ന്നി​വ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​പ്ര​കാ​ശ് പു​റ​യ​ത്ത്, ട്ര​ഷ​റ​ർ ഷാ​ജി ജോ​ൺ, ജോ. ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ബി ബേ​ബി, ജോ.​ട്ര​ഷ​റ​ർ പി.​കെ. റെ​ജി, സ്കൂ​ൾ സി.​ഇ.​ഒ കെ.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, പ്രി​ൻ​സി​പ്പ​ൽ പ്ര​മോ​ദ് മ​ഹാ​ജ​ൻ, മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​മ​നാ​ഫ്, പ്ര​ഭാ​ക​ര​ൻ പ​യ്യ​ന്നൂ​ർ, അ​നീ​സ് റ​ഹ്മാ​ൻ, മു​ഹ​മ്മ​ദ് അ​ബൂ​ബ​ക്ക​ർ, മു​ര​ളീ​ധ​ര​ൻ ഇ​ട​വ​ന, സ​ജി മ​ണ​പ്പാ​റ, ജെ.​എ​സ്. ജേ​ക്ക​ബ്, യൂ​സ​ഫ് സ​ഗീ​ർ സ്‌​പോ​ർ​ട്‌​സ് ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ കെ.​കെ. താ​ലി​ബ്, ക​ൺ​വീ​ന​ർ സാ​ജു സാ​മ്പാ​ൻ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - IAS Ramadan Volley: MGCF Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.