ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ലീഗൽ കമ്മിറ്റി ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ വൈസ് കോൺസൽ അമരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: നിയമക്കുരുക്കിൽപെട്ട് പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസവുമായി ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ലീഗൽ കമ്മിറ്റി നിലവിൽ വന്നു. പ്രസിഡന്റ് അഡ്വ. വൈ.എ. റഹീമിന്റെ അധ്യക്ഷതയിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുലാർ വിഭാഗം വൈസ് കോൺസൽ അമരേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി മനോജ് ടി. വർഗീസ്, ട്രഷറർ ശ്രീനാഥ് കാടഞ്ചേരി, ജോ. ട്രഷറർ ബാബു വർഗീസ്, അഡ്വ. നജ്മുദ്ദീൻ എന്നിവർ സംസാരിച്ചു.
മാനേജിങ് കമ്മിറ്റി അംഗവും ലീഗൽ കമ്മിറ്റി കോഓഡിനേറ്ററുമായ സാം വർഗീസ് ആമുഖ പ്രഭാഷണം നടത്തി. ഉദ്ഘാടനത്തിനു മുന്നോടിയായി സംഘടിപ്പിച്ച ലീഗൽ അദാലത്തിൽ ചെക്ക് കേസുകൾ, കുടുംബ പ്രശ്നങ്ങൾ, സൈബർ കേസുകൾ, ലേബർ കേസുകൾ തുടങ്ങി 40 ഓളം കേസുകളിൽപെട്ടവർക്ക് അഡ്വക്കറ്റുമാരായ നജ്മുദ്ദീൻ, പി.എ. ഹക്കീം ഒറ്റപ്പാലം, ഷൗക്കത്തലി സഖാഫി, ജോൺ മത്തായി, വി.സി. ചാക്കോ, അൻസാർ എന്നിവർ നിയമ പരിഹാരങ്ങൾ നിർദേശിച്ചു. സാം വർഗീസ്, ഹരി ഭക്തവത്സൻ, തമ്പാൻ, ജോഷി, സുരേന്ദ്രൻ, മൊയ്തീൻ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.