Posted On
date_range Updated On
date_range ഐ.എ.എസ് പതാകദിനം ആചരിച്ചു
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ ‘യു.എ.ഇ പതാക ദിനം’ ആചരിച്ചു. വെള്ളിയാഴ്ച രാവിലെ 10ന് ഐ.എ.എസ് പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം പതാക ഉയർത്തിയശേഷം പതാക ദിനാചരണ പ്രഭാഷണം നടത്തി.
യു.എ.ഇ ഭരണാധികാരികളുടെ നീതിപൂർവകമായ നേതൃത്വത്തിനു കീഴിൽ ജനങ്ങൾ ഒരു ചിഹ്നത്തിന് ചുറ്റും എങ്ങനെ ഐക്യപ്പെട്ടിരിക്കുന്നുവെന്ന് പതാക ദിനാചരണം കാണിച്ചുതരുന്നതായി അഡ്വ. വൈ.എ. റഹീം പറഞ്ഞു. ടി.വി. നസീർ, ഐ.എ.എസ് ഭാരവാഹികൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, മറ്റ് അംഗങ്ങൾ, സ്കൂൾ അധ്യാപകർ, ഐ.എ.എസ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.