ഷാർജ: യു.എ.ഇയിലെ ഏറ്റവും പ്രബലമായ ഇന്ത്യൻ കൂട്ടായ്മകളിലൊന്നായ ഇന്ത്യൻ അസോസി യേഷൻ ഷാർജയുടെ പ്രഥമ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മീഡിയാവൺ മിഡിൽ ഇൗസ്റ്റ് വാർത്താ വിഭാഗം മേധാവി എം.സി.എ നാസർ, ഹിറ്റ് 96.7 എഫ്.എം വാർത്താ വിഭാഗം മേധാവി ഷാബു കിളിത്തട്ടിൽ, മാതൃഭൂമി ലേഖകൻ ഇ.ടി.പ്രകാശ് എന്നിവർക്കാണ് പുരസ്കാരം. ഗൾഫ് മാധ്യമം ബ്യൂറോ ചീഫ് സവാദ് റഹ്മാൻ പ്രത്യേക ജ്യൂറി പരാമർശം നേടി. പ്രമുഖ മാധ്യമ പ്രവർത്തകൻ ഐസക് ജോൺ പട്ടാണിപ്പറമ്പിെൻറ നേതൃത്വത്തിലെ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. യു. എ.ഇ യിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങളിലെ പ്രവാസി വിഷയങ്ങളിൽ ഊന്നിയുള്ള റിപ്പോർട്ടുകളെയാണ് അവാർഡിന് പരിഗണിച്ചത് .
പ്രവാസിക പ്രശ്നങ്ങളിലേക്ക് അധികൃതരുടെ ശ്രദ്ധക്ഷണിക്കാൻ യു.എ.യിലെ മലയാള മാധ്യമപ്രവർത്തകർ തുടരുന്ന പ്രതിബദ്ധത തെളിയിക്കുന്നതായിരുന്നു വിവിധ മാധ്യമ റിപോർട്ടുകളെന്ന് ജൂറി വിലയിരുത്തി. മാനേജ്മെൻറ് കമ്മിറ്റിയുടെയും മാധ്യമ കമ്മിറ്റിയുടേയും സാന്നിധ്യത്തിൽ അസ്സോസിയേഷൻ പ്രസിഡൻറ് ഇ.പി ജോൺസൻ അവാർഡ് പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. 25000 രൂപയും പ്രശംസാ ഫലകവും അടങ്ങിയതാണ് അവാർഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.