ഹൈപ്പർ ലൂപ്പി​െൻറ ആദ്യ ഡിസൈൻ  പ്രേ​ാ​േട്ടാടൈപ്പ്​ പുറത്തിറക്കി

ദുബൈ: അതിവേഗ യാത്രാ മാര്‍ഗമായ ഹൈപ്പര്‍ ലൂപ്പ് ആദ്യ ഡിസൈൻ പ്രേ​ാ​േട്ടാടൈപ്പ്​ ദുബൈ ആർ.ടി.എ. പുറത്തിറക്കി. ലോകത്ത്​ ആദ്യമായാണ്​ ഇത്​ പ്രദർശിപ്പിക്കുന്നത്​. വിർജിൻ ഹൈപ്പർ ലൂപ്പ്​ വണ്ണുമായി സഹകരിച്ച്​ നിർമിച്ച മാതൃക യു.എ.ഇലെ നവീനാശയ മാസവുമായി ബന്ധപ്പെട്ട്​ ആർ.ടി.എ. ഡയറക്​ടർ ജനറൽ മത്താർ അൽ തായർ ആണ്​ പുറത്തിറക്കിയത്​. പദ്ധതിയുടെ ഗുണദോഷ വശങ്ങളെക്കുറിച്ച്​ നടത്തുന്ന പഠനത്തിൽ വൻ പുരോഗതിയുണ്ടായിട്ടുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. വൈദ്യുതകാന്തിക തരംഗങ്ങൾ ഉപയോഗിച്ച്​ മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്നതാണ് ഹൈപ്പര്‍ ലൂപ്പ് സംവിധാനം. ലോകത്തിലെ ആദ്യത്തെ ഹൈപ്പര്‍ ലൂപ്പ് ദുബൈയിൽ 2020 യാഥാര്‍ത്ഥ്യമാകുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. 20 മുതല്‍ 30 കിലോമീറ്റര്‍ വരെ ദൈര്‍ഘ്യമായിരിക്കും ആദ്യമുണ്ടാവുക. തുടര്‍ന്ന് ഇത്​ അബൂദബിയിലേക്ക് നീട്ടും.

ഇതോടെ 12 മിനിറ്റ് സമയമെടുത്ത്​ ദുബൈയിൽ നിന്ന്​ അബൂദബിയിൽ എത്തനാവും. നീളന്‍ കുഴല്‍ സ്ഥാപിച്ചാണ് ഹൈപ്പര്‍ ലൂപ്പ് യാത്രയ്ക്കുള്ള പാത ഒരുക്കുന്നത്. ഈ കുഴലിനകത്ത്​ അതിവേഗം സഞ്ചരിക്കുന്ന ചെറിയ പാസഞ്ചര്‍ പോഡുകളിലാണ് യാത്രക്കാര്‍ കയറുക. ഓരോ റൂട്ടിലേക്കുമുള്ള പോഡുകള്‍ അനുസരിച്ച് വിവിധ ഗേറ്റുകളും തയ്യാറാക്കിയിരിക്കും. ഈ പോഡുകളില്‍ ആളുകളെ കയറ്റിയ ശേഷം പ്രധാന ഹൈപ്പര്‍ ലൂപ്പ് കുഴലിലേക്ക് കയറും. പിന്നീടാണ് യാത്ര തുടങ്ങുന്നത്. ഡ്രൈവറില്ലാത്തവയായിരിക്കും പോഡുകളും ഹൈപ്പര്‍ ലൂപ്പ് സംവിധാനവും. ചരക്ക് ഗതാഗതത്തിനുള്ള സൗകര്യവും ഇതിൽ ഏർപ്പെടുത്താനാവുമെന്നാണ്​ കരുതപ്പെടുന്നത്​.

Tags:    
News Summary - hyperloop-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.