റാസല്‍ഖൈമ: റാക് അല്‍ ഗൈലില് വാഹനം ഇടിച്ച് ചലനമറ്റ രീതിയില്‍ റാസല്‍ഖൈമയില്‍ കഴിയ ുന്ന ഹൈദരാബാദ് സ്വദേശിക്ക് സാന്ത്വനവുമായി റാക് യങ് മെന്‍സ് കോണ്‍ഗ്രസും (വൈ.എം.സി) ഇന്ത്യന്‍ അസോസിയേഷനും. മൂന്നാഴ്ച്ച മുമ്പാണ് റോഡ് മുറിച്ചു കടക്കവെ 45കാരനായ ലക്ഷ്മണന് അപകടത്തില്‍പ്പെട്ടതെന്ന് വൈ.എം.സി പ്രസിഡന്റ് കിഷോര്‍ പറഞ്ഞു. ദൈത്ത് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്ത് റാക് താമസ കുടിയേറ്റ വകുപ്പ് കേന്ദ്രത്തിലെത്തിച്ചു. ഇന്ത്യയിലേക്ക് അയക്കുന്നതിന് ഉദ്യോഗസ്ഥര്‍ റാക് ഇന്ത്യന്‍ അസോസിയേഷനുമായി ബന്ധപ്പെട്ടു.
ലക്ഷ്മണെൻറ സ്പോണ്സറുമായി അസോസിയേഷന് പ്രസിഡൻറ് എസ്.എ. സലീം ബന്ധപ്പെട്ടതിനത്തെുടര്ന്ന് നാട്ടിലത്തെിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. റാക് സഖര്‍ ആശുപത്രിയിൽ ഒരാഴ്ച്ചത്തെ നിരീക്ഷണത്തിന് ശേഷമാകും ലക്ഷ്മണനെ നാട്ടിലത്തെിക്കുക. ഇദ്ദേഹം നാട്ടിലെത്തുന്നതുള്പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഇന്ത്യന്‍ അസോസിയേഷനും യങ് മെന്‍സ് കോണ്‍ഗ്രസും സംയുക്തമായാണ് ചെയ്യുന്നത്. വൈ.എം.സി ജന.സെക്രട്ടറി ആസാദ്, അംഗങ്ങളായ സിംസണ്‍, കെ.എം. സനീഷ് എന്നിവരും ആശുപത്രിയില്‍ ലക്ഷ്മണനെ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.