ക​മോ​ൺ കേ​ര​ള​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​നു​ള്ള ധാ​ര​ണ​പ​ത്രം കൈ​മാ​റു​ന്ന ച​ട​ങ്ങി​ൽ ഹോ​ട്ട്​ പാ​ക്​ സി.​ഇ.​ഒ ആ​ൻ​ഡ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ അ​ബ്​​ദു​ൽ ജ​ബ്ബാ​ർ പി.​ബി, ഗ്രൂ​പ്​ എ​ക്സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്ട​ർ സൈ​നു​ദ്ദീ​ൻ പി.​ബി, അ​സി. മാ​നേ​ജ​ർ മീ​ഡി​യ ആ​ൻ​ഡ്​ മാ​ർ​ക്ക​റ്റി​ങ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ റ​ബീ​ഹ്, ‘ഗ​ള്‍ഫ് മാ​ധ്യ​മം’ ബി​സി​ന​സ്​ ഓ​പ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ഹെ​ഡ്​ കെ. ​മു​ഹ​മ്മ​ദ്‌ റ​ഫീ​ഖ്, ബി​സി​ന​സ്​ സൊ​ലൂ​ഷ​ൻ യു.​എ.​ഇ ക​ൺ​ട്രി ഹെ​ഡ്​ ഹാ​ഷിം ജെ.​ആ​ർ, ആ​ഡ്​ ആ​ൻ​ഡ്​ എം ​ഇ​ന്‍റ​ർ​നാ​ഷ​ന​ൽ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ റ​ഷീ​ദ് മ​ട്ട​ന്നൂ​ർ എ​ന്നി​വ​ർ

ക​മോ​ൺ കേ​ര​ള​യി​ൽ സാ​ന്നി​ധ്യ​മു​റ​പ്പി​ച്ച്​ ഹോ​ട്ട്​​പാ​ക്​

ദു​ബൈ: ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ഒ​രു​ക്കു​ന്ന മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ സാം​സ്കാ​രി​ക, വാ​ണി​ജ്യ, വി​നോ​ദ മേ​ള​യാ​യ ‘ക​മോ​ൺ കേ​ര​ള’​യി​ൽ സാ​ന്നി​ധ്യ​മു​റ​പ്പി​ച്ച്​ ഫു​ഡ്​ പാ​ക്കേ​ജി​ങ്​ ഉ​ൽ​​പ​ന്ന​ങ്ങ​ളി​ലെ മു​ൻ​നി​ര ബ്രാ​ൻ​ഡാ​യ ഹോ​ട്ട്​​പാ​ക്.

2022ലും ​ക​മോ​ൺ കേ​ര​ള​യു​ടെ മു​ൻ​നി​ര സ്​​പോ​ൺ​സ​ർ​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു ഹോ​ട്ട്​​പാ​ക്. ര​ണ്ട​ര ല​ക്ഷ​ത്തി​ല​ധി​കം സ​ന്ദ​ർ​ശ​ക​രെ പ്ര​തീ​ക്ഷി​ക്കു​ന്ന ഇ​ത്ത​വ​ണ​ത്തെ മേ​ള​യി​ൽ ഏ​റ്റ​വും പു​തി​യ ഉ​ൽ​​പ​ന്ന​ങ്ങ​ളാ​യി​രി​ക്കും ഹോ​ട്ട്​​പാ​ക്​ പ​രി​ച​യ​പ്പെ​ടു​ത്തു​ക. ഭ​ക്ഷ്യ​ലോ​ക​ത്ത്​ നി​ന്ന്​ ഒ​രി​ക്ക​ലും മാ​റ്റി​നി​ർ​ത്താ​നാ​വാ​ത്ത സാ​ന്നി​ധ്യ​മാ​ണ്​​ ഇ​ന്ന്​ ഹോ​ട്ട്​​പാ​ക്​ ഉ​ൽ​​പ​ന്ന​ങ്ങ​ൾ. പ​രി​സ്ഥി​തി​യെ പ്ലാ​സ്റ്റി​ക്​ ക​വ​ർ​ന്ന്​ തി​ന്നു​ന്ന ലോ​ക​ത്ത്​ പേ​പ്പ​ർ ഉ​ൽ​​പ​ന്ന​ങ്ങ​ളി​ലൂ​ടെ പു​തു​വ​ഴി തീ​ർ​ത്ത്​ ലോ​ക​ത്തി​ന്​ മാ​തൃ​ക തീ​ർ​ക്കു​ന്ന അ​പൂ​ർ​വം സ്ഥാ​പ​ന​ങ്ങ​ളി​-ലൊ​ന്നാ​ണി​ത്​. ടി​ഷ്യൂ പേ​പ്പ​ർ മു​ത​ൽ പേ​പ്പ​ർ ഗ്ലാ​സ്​ വ​രെ ഭ​ക്ഷ്യ പാ​ക്കേ​ജി​ങ് രം​ഗ​​ത്ത്​ ഹോ​ട്ട്​​പാ​ക്​ ഉ​ൽ​​പ​ന്ന​ങ്ങ​ളി​ല്ലാ​തെ പൂ​ർ​ണ​ത​യി​ല്ലെ​ന്ന​താ​ണ്​ സ​ത്യം.

പ്ര​വാ​സ​ലോ​കം കാ​ത്തി​രി​ക്കു​ന്ന ഇ​ത്ത​വ​ണ​ത്തെ മ​ഹാ മേ​ള​ക്ക്​ ശ​ക്​​തി​പ​ക​രാ​ൻ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​വു​മാ​യി ഹോ​ട്ട്​​പാ​ക്​ ധാ​ര​ണ​യി​ലെ​ത്തി. ച​ട​ങ്ങി​ല്‍ ഗ്രൂ​പ് സി.​ഇ.​ഒ ആ​ൻ​ഡ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ അ​ബ്​​ദു​ൽ ജ​ബ്ബാ​ർ പി.​ബി, ഗ്രൂ​പ്​ എ​ക്സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്ട​ർ സൈ​നു​ദ്ദീ​ൻ പി.​ബി, അ​സി. മാ​നേ​ജ​ർ മീ​ഡി​യ ആ​ൻ​ഡ്​ മാ​ർ​ക്ക​റ്റി​ങ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ റ​ബീ​ഹ്​ എം.​എ, ആ​ഡ്​ ആ​ൻ​ഡ്​ എം ​ഇ​ന്‍റ​ർ​നാ​ഷ​ന​ൽ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ റ​ഷീ​ദ് മ​ട്ട​ന്നൂ​ർ, ​ ‘ഗ​ള്‍ഫ് മാ​ധ്യ​മം’ ബി​സി​ന​സ്​ ഓ​പ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ഹെ​ഡ്​ കെ. ​മു​ഹ​മ്മ​ദ്‌ റ​ഫീ​ഖ്, ബി​സി​ന​സ്​ സൊ​ലൂ​ഷ​ൻ യു.​എ.​ഇ ക​ൺ​ട്രി ഹെ​ഡ്​ ഹാ​ഷിം ജെ.​ആ​ർ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Hotpack makes its presence felt in Common Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.