Posted On
date_range Updated On
date_range കിണറ്റില്‍ വീണ കുതിരയെ രക്ഷിച്ചു
അജ്മാന്: കൃഷിയിടത്തിലെ കിണറ്റില്‍ വീണ കുതിരയെ രക്ഷിച്ചു. അജ്മാന് അല്‍ മനാമയിലെ കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിലാണ് കുതിര വീണത്.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് അജ്മാന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി ആവശ്യമായ ഉപകരണങ്ങളുടെ സഹായത്താല്‍ ദ്രുതഗതിയില്‍ കുതിരയെ പുറത്തെടുക്കുകയായിരുന്നെന്നു ഡെപ്യുട്ടി ഡയറക്ടര്‍ മേജര്‍ ജമാല്‍ ഹസന് പറഞ്ഞു. പുറത്തെടുത്ത കുതിരയെ ആവശ്യമായ ശുശ്രൂഷക്കായി നഗരസഭ വെറ്റിനറി വിഭാഗത്തിനു കൈമാറി. കൃഷിയിടങ്ങളില്‍ അടച്ചുറപ്പില്ലാത്ത ഇത്തരം കിണറുകള്‍ക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും ഉടമസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മേജര്‍ ജമാല്‍ ഹസന് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.