ദുബൈ: കാന്‍സര്‍ ബാധിതരായ കുട്ടികളുടെ ചികില്‍സക്കും പുനരധിവാസത്തിനുമായി കേരളത് തില്‍ പ്രവര്‍ത്തിക്കുന്ന ഹോപ്പ് ഫൗണ്ടേഷന് ദുബൈയില്‍ ഓഫിസ് തുറന്നു. കേരളത്തിലെയും ഗള ്ഫിലെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ദുബൈ ഓഫിസെന്ന് ഫൗണ്ടേഷന് സ്ഥാപകര്‍ അറിയിച്ചു. കാന്‍സര്‍ ബാധിച്ച മകെൻറ ചികില്‍സക്ക് നേരിടേണ്ടി വന്ന വെല്ലുവിളികള്‍ ഉള്‍കൊണ്ട് പ്രവാസി മലയാളിയായ ഹാരിസ് കാട്ടകത്ത് സമാനമനസ്കരുടെ പിന്തുണയോടെ കേരളത്തില്‍ തുടക്കമിട്ടതാണ് ഹോപ്പ് ഫൗണ്ടേഷന്. ദുബൈ ഖിസൈസിലെ വിദ്യാഭ്യാസമന്ത്രാലയം കെട്ടിടത്തിലാണ് ഫൗണ്ടേഷൻ ഓഫീസ് തുറന്നത്. രാജകുടുംബാംഗവും രക്ഷാധികാരിയുമായ ശൈഖ് ഹുമൈദ് റാശിദ് അല്‍ഖാസിമി ഓഫിസ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഹെല്‍ത്ത് കെയര്‍ സിറ്റി ഡയറക്ടര്‍ മുഹമ്മദ് ശരീഫ് ഹോപ്പ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ബ്രോഷര്‍ ഫൈസല്‍ ജമാല്‍ അല്‍ കഅബി പ്രകാശനം ചെയ്തു. സഹീര്‍ സ്റ്റോറീസ് ആദ്യകോപ്പി സ്വീകരിച്ചു. ഫൗണ്ടേഷൻ കോര്‍പറേറ്റ് വീഡിയോ പ്രകാശനം രോഗത്തെ തോൽപിച്ച സമാന് നിര്‍വഹിച്ചു. കാന്‍സറിനെ അതിജീവിച്ച കുട്ടികള്‍ അനുഭവം പങ്കുവെച്ചു. കുട്ടികളുടെ സന്നദ്ധസേനയുടെ രൂപവത്കരണവും ചടങ്ങില്‍ നടന്നു. ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, മര്‍ക്കസ് സി.ഇ.ഒ സലാംസഖാഫി, കാൻസർ രോഗ വിദഗധൻ ഡോ.സൈനുൽ ആബിദ് എഴുത്തുകാരന് ബഷീര്തിക്കോടി, എ.കെ ഫൈസല്‍, എ.എ.കെ മുസ്തഫ, നെല്ലറ ശംസുദ്ദീന്‍, സിദ്ധീഖ് ഫോറം ഗ്രൂപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. റിയാസ് കില്ട്ടന് സ്വാഗതവും കൃഷ്ണദാസ് മേനോന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.