റാസല്‍ഖൈമ: സ്തുത്യര്‍ഹമായ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ആഭ്യന്തരമന്ത്രാലയം നല്കി വരുന്ന എക്സലന്‍സി അവാര്‍ഡുകള്‍ റാസല്‍ഖൈമയിലെ പൊലീസ് സേനാംഗങ്ങള്‍ക്ക് വിതരണം ചെയ ്തു. ഹില്‍ട്ടണ്‍ റെഡ് ഐലന്റ് ഹോട്ടലില്‍ നടന്ന അഞ്ചാമത് അവാര്‍ഡ് വിതരണ ചടങ്ങിന് റാക് പൊലീസ് മേധാവി ജനറല്‍ ബ്രിഗേഡിയര്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി അധ്യക്ഷത വഹിച്ചു.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാക് ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ പിന്തുണയും നിര്‍ദേശങ്ങളും സേനാംഗങ്ങളുടെ പ്രവര്‍ത്തന മികവിന് നിദാനമാണെന്ന് അലി അബ്ദുല്ല വ്യക്തമാക്കി. സമൂഹ ഭദ്രതക്കും രാജ്യ സുരക്ഷക്കും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുമ്പോഴും സേനാംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാകാത്തതാണെന്ന് അവാര്‍ഡുകള്‍ വിതരണം ചെയ്ത് റാക് പൊലീസ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അബ്ദുല്ല ഖമീസ് അല്‍ ഹദീദി അഭിപ്രായപ്പെട്ടു.
സുരക്ഷയും സേനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെൻററി പ്രദര്‍ശിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട വനിത-പുരുഷ സേനാംഗങ്ങള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.