ബാലുശ്ശേരിയിലെ ചരിത്രവിജയം: ആഘോഷമൊരുക്കി ഇൻകാസ്

ദുബൈ: ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ വി.ടി. സൂരജിലൂടെ യു.ഡി.എഫ് നേടിയ ചരിത്ര വിജയം ആഘോഷമൊരുക്കി ദുബൈ ഇൻകാസ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി. ബർദുബൈയിൽ നടന്ന ചടങ്ങ്​ ബ്ലു മാർട്ട് ഗ്രൂപ്പ്‌ ചെയർമാൻ എൻ.വി. ബഷീർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ സി.കെ വൈശാഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അഷറഫ് ലാസ് സ്വാഗതം പറഞ്ഞു. ഇൻകാസ് നാഷനൽ കമ്മിറ്റി സക്രട്ടറി പ്രജീഷ് ബാലുശ്ശേരി മുഖ്യ പ്രഭാഷണംനടത്തി.

ഇൻകാസ് ജില്ലാ പ്രസിഡന്‍റ്​ വിജയ് തോട്ടത്തിൽ, വർക്കിങ്​ പ്രസിഡന്‍റ്​ പ്രകാശ് മേപ്പയൂർ, ജനറൽ സെക്രട്ടറി അജ്നാഫ് കോക്കല്ലൂർ, ജോയിന്‍റ്​ ട്രഷറര്‍ സന്തോഷ് കുന്ദമംഗലം, സെക്രട്ടറി മാരായ ഷൈജു കീരിയൊട്ടുമ്മൽ, നിജേഷ് വിനോയ്, യുസുഫ് നന്മണ്ട എന്നിവർ ആശംസ പ്രസംഗം നടത്തി. ചടങ്ങിൽ റസാഖ് കോക്കല്ലൂർ നന്ദി പറഞ്ഞു.

Tags:    
News Summary - Historic victory in Balussery: Incas prepare for celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.