ഹിജ്‌റ പുതുവത്സരം; പൊതു-സ്വകാര്യ മേഖലകൾക്ക് അവധി

ദുബൈ: 1448-ാം ഹിജ്‌റ പുതുവർഷത്തോടനുബന്ധിച്ച് 2026 ജൂൺ 15 തിങ്കളാഴ്ച ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയിലെ കമ്പനികൾക്കും ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്‍റ്​ ഹ്യൂമൻ റിസോഴ്‌സസും മാനവവിഭവശേഷി സ്വദേശിവൽകരണ മന്ത്രാലയവും ചേർന്നാണ്​ അവധി പ്രഖ്യാപിച്ചത്​.

യു.എ.ഇ കാബിനറ്റ് അംഗീകരിച്ച 2026ലെ ഔദ്യോഗിക അവധിദിനങ്ങളുടെ പട്ടികക്ക്​ അനുസൃതമായാണ് ഈ തീയതി സ്ഥിരീകരിച്ചത്. ഹിജ്‌റ കലണ്ടറിലെ ആദ്യ മാസമായ മുഹർറം ഒന്നാം തീയതിയാണ് പുതുവത്സരം. അവധിക്ക് ശേഷം ജൂൺ 16 ചൊവ്വാഴ്ച മുതൽ സാധാരണ പ്രവൃത്തിസമയം പുനരാരംഭിക്കും. അവധി തിങ്കളാഴ്ച വരുന്നതിനാൽ, ശനി-ഞായർ വാരാന്ത്യ അവധിയുള്ള ജീവനക്കാർക്ക് തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും.

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അവധിയുള്ള ഷാർജയിലെ സർക്കാർ ജീവനക്കാർക്കും സ്കൂൾ വിദ്യാർഥികൾക്കും, തിങ്കളാഴ്ചത്തെ പൊതുഅവധി കൂടി ചേരുന്നതോടെ തുടർച്ചയായ നാല് ദിവസത്തെ വലിയ അവധി ലഭിക്കും. യു.എ.ഇയിലെ ഈ വർഷത്തെ ഏറ്റവും നീളമേറിയ പൊതുഅവധിയായ ബലിപെരുന്നാൾ അവധിക്ക് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം. പെരുന്നാളിനോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്ക് തുടർച്ചയായ ഒമ്പത്​ ദിവസത്തെയും, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ആറു ദിവസത്തെയും അവധി ലഭിച്ചിരുന്നു.

Tags:    
News Summary - Hijri New Year; Holiday for public and private sectors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.