Posted On
date_range Updated On
date_range തണൽ ഡയാലിസിസ് സെൻറിന് സഹായ ഹസ്തവുമായി ‘നെസ്റ്റോ’ ജീവനക്കാർ
ഷാർജ: വടകര കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘തണൽ’ ഡയാലിസിസ് സെൻററിന് കൈത്താങ്ങുമായി ഹൈപ്പർമാർക്കറ്റ് ജീവനക്കാർ. പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പായ ‘നെസ്റ്റോ’യിലെ ജീവനക്കാരാണ് വടകര തണൽ ഡയാലിസിസ് സെൻററിന് രണ്ട് ഡയാലിസിസ് മെഷീനുകൾ സംഭാവന നൽകിയത്. തങ്ങളുടെ ശമ്പളത്തിൽ നിന്ന് ഒാരോ മാസവും ഒരു വിഹിതം നീക്കിവെച്ചാണ് ഇവർ ജീവകാരുണ്യ പ്രവർത്തനത്തിന് വിനിയോഗിക്കുന്നത്. അജ്മാൻ നെസ്റ്റോ മാനേജ്‌മെന്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ഐന എന്ന് പേരിട്ടിരിക്കുന്ന കൂട്ടായ്മയുടെ പ്രഖ്യാപനവും നടന്നു.
ഡയാലിസിസ് മെഷീൻ വാങ്ങാനുള്ള ഫണ്ട് തണൽ ട്രസ്റ്റി മുസ്തഫ മുട്ടുങ്ങൽ, ഭാരവാഹികളായ ജമാൽ കുറ്റ്യാടി , അബ്ദു റഹിമാൻ മാസ്റ്റർ , മുഹമ്മദ് കുറ്റ്യാടി എന്നിവർ നെസ്റ്റോ ഗ്രൂപ്പ് എം.ഡി . ജമാലിൽ നിന്ന് ഏറ്റു വാങ്ങി. ഐന പ്രസിഡണ്ട് ഹമീദ് ,മുനീർ, ഷൗക്കത്ത്, റഷീദ്, ഫാജിസു തുടങ്ങിയവർ പങ്കെടുത്തു .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.