Posted On
date_range Updated On
date_range അബൂദബി െഎ.െഎ.സിയിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു
അബൂദബി: പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ (െഎ.െഎ.സി) അബൂദബി കെ.എം.സി.സിയും െഎ.െഎ.സിയും ചേർന്ന് ഹെൽപ് ഡെസ്ക് ആരംഭിച്ചു. ആദ്യ ദിനത്തിൽ നൂറ്റമ്പതോളം പേർ പങ്കെടുത്തു.
ഇന്ത്യൻ എംബസി കൗൺസിലർ എം. രാജ മുരുഗൻ ഉദ്ഘാടനം ചെയ്തു. പി. ബാവഹാജി അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി ട്രഷറർ യു. അബ്ദുല്ല ഫാറൂഖി, ഉസ്മാൻ കരപ്പാത്ത്, എം. ഹിദായത്തുല്ല, സി. സമീർ തൃക്കരിപ്പൂർ, സാബിർ മാട്ടൂൽ, എ.കെ. മൊയ്തീൻ, നാസർ കാഞ്ഞങ്ങാട്, അബ്ദുല്ല നദ്വി, ഹംസ നടുവിൽ എന്നിവർ സംസാരിച്ചു.
കെ.എം.സി.സി സെക്രട്ടറി ഷുക്കൂറലി കല്ലുങ്ങൽ സ്വാഗതം പറഞ്ഞു. 0563177987, 026424488.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.