ഷാർജ: കൊല്ലം പരവൂർ സ്വദേശി ഷാജിയും കുടുംബവും കൊടുംദുരിതത്തിലാണ്. നിത്യവൃത്തിക്ക് പോലും ശേഷിയില്ലാതെ നരകയാതനയിലാണ് ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം. ഭക്ഷ ണം, താമസം, കുട്ടികളുടെ പഠനം, ഭാര്യയുടെ ചികിത്സ എന്നിവക്കൊന്നും യാതൊരുവിധ മാർഗവും ഇ വരുടെ മുന്നിലില്ല. താമസിക്കുന്ന വില്ലയിൽ വെള്ളവും വെളിച്ചവുമില്ല. അടുത്തുള്ള പള്ളിയിലും കച്ചവട കേന്ദ്രങ്ങളിലുമാണ് ഇവർ പ്രാഥമിക കാര്യങ്ങൾക്കും മറ്റും പോകുന്നത്.
തൊട്ടടുത്ത പള്ളിയിലെ സ്ത്രീകളുടെ ശുചിമുറിയാണ് ഭാര്യയും മകളും ഉപയോഗിക്കുന്നത്. പകൽ മുഴുവൻ ഇവർ തൊട്ടടുത്ത ഹൈപ്പർമാർക്കറ്റിൽ പോയിരിക്കും. അത് അടച്ചാൽ ഇരുട്ട് തങ്ങി നിൽക്കുന്ന വീട്ടിലേക്ക് തിരിച്ച് വരും. പരസ്പരം സാന്ത്വനിപ്പിച്ച് ആരും കാണാതെ കരയും. വാടക കുടിശ്ശിക വന്നതിനാൽ താമസിക്കുന്ന ഇടത്ത് നിന്ന് ഏത് നിമിഷവും ഇറങ്ങേണ്ട അവസ്ഥയാണ്. പ്ലസ് വണിന് പഠിക്കുന്ന മകെൻറയും ഒന്നാം ക്ലാസിൽ പഠിക്കുന്ന മകളുടെയും പഠനം നിലച്ചിരിക്കുകയാണ്. ഖുർആൻ മനപാഠമാക്കിയ മകെൻറ ധൈര്യത്തിലാണ് ഷാജി പിടിച്ച് നിൽക്കുന്നത്. തൊട്ടടുത്തുള്ള അറബി വീടുകളിൽ നിന്ന് വെള്ളം ചുമന്ന് കൊണ്ട് വന്നാണ് വീട്ടിലെ ആവശ്യങ്ങൾ നിറവേറ്റുന്നത്. നേരത്തിന് ഭക്ഷണം പോലും ഇവർക്കില്ല. അറബിയുമായി ചേർന്ന് കാർഗോ സർവീസ് നടത്തുകയായിരുന്നു ഷാജി. എന്നാൽ അറബി കച്ചവടത്തിൽ നിന്ന് പിൻമാറിയതോടെ ഇൻവെസ്റ്ററുടെ ചുമതല ഷാജിക്കായി. കടത്തിനുമുകളിൽ കടം പെരുകി.
അതിപ്പോൾ ഒന്ന ലക്ഷം ദിർഹത്തിലാണ് എത്തി നിൽക്കുന്നത്. മൂന്ന് വർഷമായി വിസ തീർന്നിട്ട്. നാല് മാസത്തെ വാടക കുടിശ്ശിക ബാക്കിയുണ്ട്. ഷാർജ ഖസാനയിലെ ഒറ്റമുറി വീട്ടിൽ നിന്ന് ഏത് നിമിഷവും പുറത്തിറങ്ങേണ്ടി വരും. നേരത്തിന് ആഹാരം കഴിച്ചിട്ട് മാസങ്ങളായി. പ്രവാസ ലോകത്തെ ഏത് ദുരിതഘട്ടത്തിലും സഹായവുമായി പാഞ്ഞ് വരുന്ന ഉദാരമതികളിലാണ് ഷാജിയുടെ പ്രതീക്ഷകളത്രയും.
പിന്തുണക്കുവാൻ മനസുള്ളവർക്ക് 056 1043354 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.