ഏറ്റവും കൂടിയ മഴയാണ് ഫുജൈറയിൽ രേഖപ്പെടുത്തിയത്
അബൂദബി: തിങ്കളാഴ്ചയും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ മഴ പെയ്ത് വാദികളും ഡാമുകളും കരകവിഞ്ഞൊഴുകി. ഫുജൈറയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ഇവിടെ 102.88 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. 1977ന് ശേഷം പെയ്യുന്ന ഏറ്റവും കൂടിയ മഴയാണിത്. ഷാർജയിലെ അൽ ദൈദ്, ദഫ്റയിലെ അൽ ഒവൈദ്, അബൂദബിയിലെ സ്വെയ്ഹാൻ^അൽെഎൻ റോഡ്, ഫുൈജറ, റാസൽഖൈമ എമിറേറ്റുകളിലെ വിിവധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ തിങ്കളാഴ്ച ഉച്ചക്ക് ശേഷം വ്യത്യസ്ത അളവിൽ മഴ പെയ്തതായി ദേശീയ കലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറി
യിച്ചു. ഒക്ടോബർ 31 വരെ അസ്ഥിര കാലാവസ്ഥ നിലനിൽക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. ഞായറാഴ്ചയും ഫുജൈറ, ഷാർജ, റാസൽഖൈമ എമിറേറ്റുകളിൽ മഴ പെയ്ത് വാദികൾ കര കവിഞ്ഞ് വെള്ളപ്പൊക്കമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.