Posted On
date_range Updated On
date_range ഹൃദയാഘാതം; വടകര സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: വടകര സ്വദേശി ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. തോടന്നൂർ മീത്തലെ രയരോത്ത് രതീഷ് ബാബു (46) ആണ് മരിച്ചത്. ബര്‍ദുബൈയിലെ താമസസ്ഥലത്തുനിന്ന് ദേരയിലെ ജോലി സ്ഥലത്തേക്ക് നടക്കുന്നതിനിടെ നൈഫ് ഭാഗത്ത് വെച്ച് റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ദുബൈ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദീർഘകാലത്തെ ആർമി സേവനത്തിൽനിന്ന് വിരമിച്ച ശേഷം ദുബൈയിൽ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ഈയിടെയാണ് ജോലിയിൽ പ്രവേശിച്ചത്. ഭാര്യ: വിജില. മക്കൾ: അഭയ് കൃഷ്ണ, ഋതു കൃഷ്ണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.