ഹെല്‍ത്ത് കാര്‍ഡിനുള്ള വൈദ്യ പരിശോധന ദുബൈ നഗരസഭ നിര്‍ത്തുന്നു

ദുബൈ: തൊഴിലിടങ്ങളിലെ ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ നടത്തിയിരുന്ന മെഡിക്കല്‍ പരിശോധന ദുബൈ നഗരസഭ നിര്‍ത്തുന്നു. ഇനി മുതല്‍ ദുബൈ ഹെല്‍ത്ത് അതോറിറ്റിയായിരിക്കും ഇത്തരം പരിശോധനകള്‍ നടത്തുക. ഈമാസം 27 മുതലാണ് ദുബൈ നഗരസഭാ കേന്ദ്രങ്ങളില്‍ തൊഴിലാളികള്‍ക്കായി നടത്തിരുന്ന മെഡിക്കല്‍ പരിശോധന നിര്‍ത്തലാക്കുന്നത്. പ്രവര്‍ത്തനമേഖല ഏകീകരിക്കുന്നതി​​െൻറ ഭാഗമായി ദുബൈ ഹെല്‍ത്ത് അതോറിറ്റിയായിരിക്കും ഇനി ഇത്തരം മെഡിക്കല്‍ പരിശോധന നടത്തുക.

ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവര്‍, സലൂണ്‍‍, ബ്യൂട്ടിപാര്‍ലര്‍‍, ഹെല്‍ത്ത് സ​െൻററുകള്‍, നഴ്സറികള്‍ എന്നിവിടങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്ക് പകര്‍ച്ചാവ്യാധികള്‍ ഇല്ലെന്ന് ഉറപ്പുവരുത്തി ഹെല്‍ത്ത്കാര്‍ഡ് നല്‍കുന്നതിനാണ് നഗരസഭ മെഡിക്കല്‍ പരിശോധന നടത്തുന്നത്. ഹെല്‍ത്ത് കാര്‍ഡിനും, ഹെല്‍ത്ത് കാര്‍ഡ് പുതുക്കാനും ആവശ്യമായ മെഡിക്കല്‍ പരിശോധന ഇനി ദുബൈ ഹെല്‍ത്ത് അതോറിറ്റിയായിരിക്കും നടത്തുക.

ദുബൈ നഗരസഭയുടെ ദേര, വാര്‍സാന്‍  ക്ലിനിക്കുകളില്‍ ദിവസം 2000ത്തോളം പേരാണ് ഇത്തരം പരിശോധനക്ക് എത്തുന്നത്. നേരത്തേ ഇവിടെ പരിശോധന നടത്തിയവരുടെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഈ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ പരിശോധന ഇനിയുണ്ടാവില്ല. 2010 ല്‍ ദേര ക്ലിനിക്കിലെ മെഡിക്കല്‍ പരിശോധന നിര്‍ത്താന്‍ തീരുമാനിച്ചെങ്കിലും പൊതുജനതാല്‍പര്യാര്‍ഥം അത് പുനസ്ഥാപിക്കുകയായിരുന്നു.


 

Tags:    
News Summary - health card-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.