ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ ഭാര്യ ഹയ ബിന്‍ത് ആല്‍ ഹുസൈന്‍ വത്തിക്കാനില്‍ പോപ് ഫ്രാന്‍സിസിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.
മാത്യു കൊടുങ്കാറ്റിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ഹെയ്തിയിലെ ജനങ്ങളെ സഹായിക്കാനായി 90 മെട്രിക് ടണ്‍ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന്‍െറ ഭാഗമായി ഹെയ്തിയിലേക്കുള്ള യാത്രാമധ്യേയാണ് അവര്‍ പോപിനെ സന്ദര്‍ശിച്ചത്.
സഹായങ്ങള്‍ എത്തിക്കുന്നതിലും ലോകത്ത് സഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നതിലും യു.എ.ഇ നടത്തുന്ന യത്നങ്ങളെ യു.എന്‍. സമാധാന ദൗത്യവാഹകയും ദുബൈ ഇന്‍റര്‍നാഷനല്‍ ഹ്യുമാനിറ്റേറിയന്‍ സിറ്റി ചെയര്‍ വുമനുമായ ഹയ പോപിനോട് വിശദീകരിച്ചു. സമാധാന സന്ദേശം പ്രചരിപ്പിക്കാന്‍ പോപ് ഫ്രാന്‍സിസ് റോമില്‍ സംഘടിപ്പിച്ച ഫുട്ബാള്‍ മത്സരം വീക്ഷിക്കാന്‍ ഹയ എത്തി.
14 ലക്ഷം ഹെയ്തിയര്‍ക്ക് അടിയന്തര സഹായം വേണമെന്നാണ് റിപ്പോര്‍ട്ട്.
ഇതില്‍ 300,000 പേര്‍ വീട് തകര്‍ന്നതിനെ തുടര്‍ന്ന് താല്‍ക്കാലിക കേന്ദ്രങ്ങളിലാണ് താമസിക്കുന്നത്. 12.9 ലക്ഷം ദിര്‍ഹത്തിന്‍െറ ദുരിതാശ്വാസ സാമഗ്രികളാണ് ദുബൈ ഹെയ്തിയിലത്തെിക്കുന്നത്.
340,000 പേര്‍ക്ക് ഇത് ആശ്വാസമാകുമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.