ദുബൈ: ആയിരക്കണക്കിന് ശിഷ്യർക്ക് അറിവു പകർന്നു നൽകിയിട്ടുണ്ട് മലപ്പുറം എടപ്പാൾ സ്കൂളിലെ രസതന്ത്രം അധ്യാപകനും പ്രധാനാധ്യാപകനുമായിരുന്ന ഹരി ആലേങ്കാട്. എന്നാലും അദ്ദേഹത്തിനിഷ്ടം താനൊരു ശിഷ്യനാണ് എന്ന് പരിചയപ്പെടുത്താനാണ്. കശ്മീരി ഗോത്ര സംഗീത വട്ടങ്ങളിലൊതുങ്ങിയിരുന്ന സന്ദൂറിനെ ജനകീയവും ഹിന്ദുസ്ഥാനി സംഗീതത്തിെൻറ അവിഭാജ്യ ഭാഗവുമാക്കിത്തീർത്ത ലോക പ്രശസ്ത ആചാര്യൻ പണ്ഡിറ്റ് ശിവകുമാർ ശർമയുടെ ഏക മലയാളി ശിഷ്യനെന്ന് അഭിമാനപൂർവം പറയാൻ.
നൂറു തന്ത്രികളുള്ള സന്തൂറിൽ നിന്ന് കാലത്തേയും പ്രകൃതിയേയും മനുഷ്യവികാരങ്ങളെയും ഉൾപ്പെടെ ഒരേ കോണിലേക്ക് നയിക്കുന്ന ധ്യാനാത്മക സംഗീതത്തിെൻറ ഇൗ പ്രചാരകൻ ഇന്നു മുതൽ ഒരു മാസക്കാലം യു.എ.ഇയിലെ വിവിധ സദസ്സുകളിലായി സൂഫിയാനാ സംഗീതത്തിെൻറ ആനന്ദം പൊഴിക്കും.
ആദ്യ കാഴ്ചയിൽ അനുരാഗം എന്നു പറയും പോലെയാണ് ഹരി മാഷ് സന്ദൂറിലേക്ക് എത്തിപ്പെടുന്നത്. കുറ്റിപ്പുറം സംഗീത ക്ലബിൽ വെച്ച് യാദൃശ്ചികമായി സന്ദൂർ വാദന കാസറ്റ് കേട്ട മാത്രയിൽ കാലമത്രയും ഹിന്ദുസ്ഥാനി വയലിൻ അഭ്യസിച്ചു പോന്ന ഇദ്ദേഹം സന്ദൂറിെൻറ ഉപാസകനായി മാറുകയായിരുന്നു.
ശിവകുമാർ ശർമയും ഹരിപ്രസാദ് ചൗരസ്യയും ബ്രജ്ഭൂഷൻ ലാലും ചേർന്നവതരിപ്പിച്ച കാൾ ഒഫ് വാലി എന്ന ആൽബമാണ് ആദ്യമായി കേട്ടത്.
പിന്നീട് ടി.വിയിൽ ശിവ കുമാർ ശർമയുടെ കച്ചേരി കൂടി കേട്ടതോടെ ഹൃദയ താളം പോലും സന്ദൂർനാദം പോലായി. ഡൽഹിയിലെ സംഗീതോപകരണ ശാലയിൽ നിന്ന് സന്ദൂർ വരുത്തി സ്വയം പരിശീലിച്ച് കഥാകൃത്ത് പി. സുരേന്ദ്രെൻറ ഗൃഹപ്രവേശന ചടങ്ങിലാണ് ആദ്യമായി അവതരിപ്പിച്ചത്. 1992ൽ കവി ആലേങ്കാട് ലീലാ കൃഷ്ണനൊപ്പം കോട്ടക്കലിൽ വെച്ച് ശിവ കുമാർ ശർമയെ സന്ദർശിച്ച് ശിഷ്യനാക്കണമെന്ന അഭ്യർഥന നടത്തി. സ്വയം പഠിച്ച പാഠങ്ങൾ കേട്ടതോടെ മഹാഗുരുവിനു സന്തോഷ സമ്മതം.പിന്നെയുമേറെ പണിപ്പെട്ടും കാലമെടുത്തുമാണ് മുഖദാവിൽ നിന്ന് പാഠങ്ങൾ ലഭിച്ചത്. പിന്നീട് ശിവ കുമാർ ശർമയുടെ കച്ചേരിയിൽ ഒപ്പം ചേരാൻ അവസരവും അനുമതിയും ലഭിച്ചു. വൈകാതെ അദ്ദേഹത്തിെൻറ ലോകമൊട്ടുക്കും പടർന്നു കിടക്കുന്ന ശിഷ്യഗണങ്ങളിൽ എണ്ണം പറഞ്ഞ കലാകാരനായി മാറി. ദുബൈയിൽ ജോലി ചെയ്യുന്ന മകൻ ശ്രീരാഗും കലാകാരനാണ്. ഇരുവരും ചേർന്ന് തീർക്കുന്ന ഹരി^ശ്രീ ജുഗൽബന്ദി ഇന്ന് ൈവകീട്ട് എട്ടിന് ശക്തി തീയറ്റേഴ്സിെൻറ ആഭിമുഖ്യത്തിൽ അബൂദബി കേരള സോഷ്യൽ സെൻററിൽ നടക്കും. സംഗീതം അതിരുകളെയും കാലുഷ്യങ്ങളെയും മായ്ച്ചുകളയുമെന്ന് വരും തലമുറക്ക് പറഞ്ഞു കൊടുക്കുകയാണ് ഇൗ യാത്രയുടെ ലക്ഷ്യമെന്ന് ഹരി ആലേങ്കാട് ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു. പൊതു പരിപാടികൾക്കു പുറമെ അൽെഎനിലും അബൂദബിയിലും സ്കൂളുകളിൽ കുട്ടികളുമായി സംവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഫോൺ: 0524164216
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.