ദുബൈ: പങ്കെടുത്തവരിലും കാഴ്ചക്കാരിലും ആവേശമുണർത്തി ദുബൈ ക്രീക്ക് ഹാഫ് മാരത്തൺ. ഞായറാഴ്ച രാവിലെ ദുബൈ ക്രീക്കിലാണ് മാരത്തൺ നടന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ ഹാഫ് മാരത്തൺ എന്നറിയപ്പെടുന്ന മത്സരത്തിൽ നിരവധി പേർ പങ്കാളികളായി. 21.1 കിലോമീറ്റർ മാരത്തണിനു പുറമെ ഈ വർഷം 10 കിലോമീറ്റർ റൈഡും സംഘടിപ്പിച്ചു. ദുബൈ ക്രീക്കിന്റെ മനോഹാരിത ആസ്വദിച്ച് റൈഡ് നടത്താനുള്ള അവസരമാണ് സംഘാടകർ ഒരുക്കിയത്. പങ്കെടുത്തവർക്കെല്ലാം മെഡലും നൽകി. മലയാളികളുടെ കൂട്ടായ്മയായ കേരള റൈഡേഴ്സ് അംഗങ്ങളും മാരത്തണിന്റെ ഭാഗമായി. ആദ്യമായി മാരത്തൺ പൂർത്തിയാക്കിയവരും ഇക്കൂട്ടത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.