ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 ബ്രൗഷർ പ്രകാശനം ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ നിർവഹിക്കുന്നു
ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് ബ്രോഷർ പ്രകാശനം
ദുബൈ: ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 ബ്രൗഷർ പ്രകാശനം ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ നിർവഹിച്ചു. ഒക്ടോബർ 26ന് ഖിസൈസിലെ ഇത്തിസലാത്ത് അക്കാദമിയിൽ അരങ്ങേറുന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും ബിസിനസ്, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖരും പങ്കുചേരും.
ഒക്ടോബർ 26ന് (ഞായറാഴ്ച) ദുബൈയിലെ അൽ ഖിസൈസിലെ ഇത്തിസലാത്ത് അക്കാദമിയിൽ അരങ്ങേറുന്നു. കാസർകോട് ജില്ല കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ആർ. ഹനീഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന കെ.എം.സി.സി സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, ജില്ലാ ഭാരവാഹികളായ ഇസ്മായിൽ നാലാം വാതുക്കൽ, കെ.പി. അബ്ബാസ് കളനാട്, പി.ടി. നൂറുദ്ദീൻ, അഷ്റഫ് ബായാർ, ആസിഫ് ഹോസങ്ങടി, തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് എ.ജി.എ റഹ്മാൻ എന്നിവർ പങ്കെടുത്തു. ജില്ല ട്രഷറർ ഡോ. ഇസ്മായിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.