കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെ ഹലാ കാസ്രോഡ് മെഗാ ഫെസ്റ്റിനോടനുബന്ധിച്ച് പുറത്തിറിക്കിയ മൊബൈൽ ആപ് ലോഞ്ചിങ് ഉപദേശകസമിതി ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ നിർവഹിക്കുന്നു
ദുബൈ: ഒക്ടോബർ 26ന് ദുബൈ ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടിൽ അരങ്ങേറുന്ന ‘ഹലാ കാസ്രോട് ഗ്രാൻഡ് ഫെസ്റ്റി’ന്റെ ഭാഗമായി കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി മൊബൈൽ ആപ് പുറത്തിറക്കി. ആപ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ലഭ്യമാകുന്ന ഈ മൊബൈൽ ആപ്പിലൂടെ പ്രവാസി മഹോത്സവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാക്കും. പരിപാടികളുടെ ഷെഡ്യൂൾ, രജിസ്ട്രേഷൻ, ലൈവ് അപ്ഡേറ്റുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഉപദേശകസമിതി ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ ഔദ്യോഗിക ലോഞ്ചിങ് നിർവഹിച്ചു.
ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷനായി. സി.ഡി.എ ഡയറക്ടർ റാശിദ് ബിൻ അസ്ലം മുഖ്യാതിഥിയായി. ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ സ്വാഗതവും ജില്ല ട്രഷറർ ഡോ. ഇസ്മായിൽ നന്ദിയും പറഞ്ഞു. കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസ തൊട്ടി, സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ജില്ല ഭാരവാഹികളായ ഇസ്മായിൽ നാലാംവാതുക്കൽ, കെ.പി. അബ്ബാസ് കളനാട്, സുബൈർ അബ്ദുല്ല, റഫീഖ് പി.പി പടന്ന, പി.ഡി. നൂറുദ്ദീൻ, അഷ്റഫ് ബായാർ, ആസിഫ് ഹൊസങ്കടി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.