റോ​ക്‌​സി സി​നി​മാ​സ്

ഗൾഫിലെ ഏറ്റവും വലിയ സിനിമ സ്ക്രീൻ ദുബൈയിൽ ഇന്ന് തുറക്കും

ദുബൈ: ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സിനിമ തിരശ്ശീല ബുധനാഴ്ച ദുബൈയിൽ തുറക്കും. ദുബൈ ഹില്‍സ് മാളിലെ റോക്‌സി സിനിമാസാണ് മേഖലയിലെ ഏറ്റവും വലിയ സിനിമ സ്‌ക്രീന്‍ ഒരുക്കുന്നത്.

28 മീറ്റര്‍ വീതിയും 15.1 മീറ്റര്‍ ഉയരവുമുള്ള എക്‌സ്ട്രീം സ്‌ക്രീനാണ് കാണികൾക്ക് മുന്നിൽ തുറക്കുന്നത്. റോക്‌സി എക്‌സ്ട്രീമിന് രണ്ട് ടെന്നിസ് കോര്‍ട്ടിന്‍റെ വലുപ്പമുണ്ടാകും. മിഡിൽ ഈസ്റ്റില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സിനിമാറ്റിക് അനുഭവമായിരിക്കും ഇത്. ഹാളില്‍ 382 പേര്‍ക്ക് ഇരിപ്പിട സൗകര്യമുണ്ടാകും. ഇതില്‍ 36 എണ്ണം സിനിമപ്രേമികള്‍ക്ക് സ്വകാര്യതയോടെ സിനിമ ആസ്വദിക്കാന്‍ പറ്റുന്ന വിധമാണ്. 2022 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ ഈ വലിയ സിനിമ സ്‌ക്രീനില്‍ ആസ്വദിക്കാം. എക്സ്ട്രീം സ്ക്രീൻ അടക്കം മൊത്തം 15 തിയറ്ററുകളാണ് ദുബൈ ഹിൽസ് മാളിലെ റോക്സി സിനിമാസിലുണ്ടാവുക.

Tags:    
News Summary - Gulf's largest cinema screen will open today in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-21 06:19 GMT