ഷാർജ: ബാസ്കറ്റ്ബാൾ, വോളിബാൾ മത്സരങ്ങളിൽ അറേബ്യൻ ഗൾഫ് സൂപ്പർ കപ്പ് ജേതാക്കളായ ഷാർജ ടീമിനെ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി സ്വീകരിച്ചു. ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സലീം അൽ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു സ്വീകരണം.
ടീം അംഗങ്ങൾക്കും പരിശീലകർക്കും സാങ്കേതിക പിന്തുണ നൽകിയവർക്കും സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ അഭിനന്ദനം കിരീടാവകാശി കൈമാറി. ഷാർജ സ്പോർട്സ് ക്ലബ് ഡയറക്ടർ ബോർഡും കളിക്കാരും അഡ്മിനിസ്ട്രേറ്റിവ്, ടെക്നിക്കൽ സ്റ്റാഫും കായിക നേട്ടങ്ങൾ ഷാർജ ഭരണാധികാരിക്ക് സമർപ്പിച്ചു. കൂടുതൽ മികവും വിജയവും തുടരുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.