Posted On
date_range Updated On
date_range ഗൾഫ് മാധ്യമം റമദാൻ ക്വിസ്: വിജയികൾ
ദുബൈ: റമദാനോടനുബന്ധിച്ച് ‘ഗൾഫ് മാധ്യമം’ പ്രമുഖ ഇലക്ട്രോണിക് കമ്പനിയായ ഫിലിപ്സ് ഫ്ലാഷ് ലൈറ്റുമായി സഹകരിച്ച് പത്രത്തിലും സമൂഹമാധ്യമ പ്ലാറ്റ്ഫോമിലുമായി നടത്തിവരുന്ന റമദാൻ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു. ഓരോ ദിവസവും ശരിയുത്തരം അയക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കുന്ന രണ്ടുപേർക്കാണ് സമ്മാനം. രണ്ട് ദിവസം കൂടുമ്പോഴാണ് വിജയികളെ പ്രഖ്യാപിക്കുക. ഷമീർ ജലീൽ (ദുബൈ), അലികുറുസി പള്ളത്ത് (റാസൽഖൈമ), റൈഹാൻ അസാൻ (അബൂദബി), ഫാത്തിമ അബ്ദുൽ ജബ്ബാർ (അബൂദബി) എന്നിവരാണ് വിജയികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.