ദോഹ: ഗൾഫ്മാധ്യമം ഒരുക്കുന്ന പ്രത്യേക സംഗീത പരിപാടിയായ ‘എ നൈറ്റ് ഫുൾ ഒാഫ് സ്റ്റ ാർസ്’ ജൂലൈ അഞ്ചിന് നടക്കും. ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ (ക്യുഎൻസിസി) വൈകുന്നേ രം ആറിനാണ് പരിപാടി. മലയാളിയുടെ വാനമ്പാടി കെ.എസ് ചിത്രയുടെ 40 വർഷത്തെ സംഗീതജീവിത ം പ്രമേയമാക്കി ‘ഗൾഫ്മാധ്യമം’ ഒരുക്കിയ ചിത്രവർഷങ്ങൾ വൻവിജയമായിരുന്നു. ഇപ്പോഴും സംഗീതപ്രേമികളുടെ ഇടയിൽ ചർച്ച ചെയ്യപ്പെടുന്ന ‘ചിത്രവർഷങ്ങൾ’ നടന്നിട്ട് ഒരു വർഷം കഴിയുേമ്പാഴാണ് വ്യത്യസ്ത പ്രമേയവുമായി ‘എ നൈറ്റ് ഫുൾ ഒാഫ് സ്റ്റാർസ്’ ഒരുങ്ങുന്നത്.
ഗസൽ ഗായകൻ ഷഹബാസ് അമൻ, മെൻറലിസ്റ്റ് ആദി എന്നിവരാണ് മുഖ്യാഥിതികൾ. ഗായിക സിതാര കൃഷ്ണകുമാറും വേദിയിൽ എത്തും.
അനുവാചകരുടെ മനസിനെ വായിച്ചെടുക്കുന്ന ആദിയുടെ മാന്ത്രികവിദ്യയും ഷഹബാസിെൻറ ഗസലും സമന്വയിക്കുന്ന സംഗീതപരിപാടിയായിരിക്കും ഇത്. ഇത്തരമൊന്ന് ജി.സി.സി രാജ്യങ്ങളിൽ തന്നെ ആദ്യമായാണ് അരങ്ങേറാൻ പോകുന്നത്. പരിപാടിയുടെ ടിക്കറ്റിെൻറ ഒൗദ്യോഗിക പ്രകാശനം ജൂൺ 14ന് വൈകുന്നേരം ആറിന് മാക് ഖത്തർ ഖത്തർ സ്പോർട്സ് ക്ലബിൽ നടത്തുന്ന ‘മൈലാഞ്ചി രാവി’ൽ നിർവഹിക്കും. വേദിയിൽ ഒരുക്കുന്ന മാധ്യമം കൗണ്ടറിൽ കൂപ്പൺ പൂരിപ്പിച്ച് നിക്ഷേപിക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ ‘എ നൈറ്റ് ഫുൾ ഒാഫ് സ് റ്റാർസ്’ പ്രവേശന ടിക്കറ്റ് നേടാനുള്ള അവസരവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.