ക്ലിക്​ 4 എമ്മിൽ ലോഗിൻ ചെയ്യൂ; ​േജാർഡനിലേക്ക്​ പറക്കൂ

ദുബൈ: ‘ഗൾഫ് മാധ്യമ’ത്തി​െൻറ പുതിയ ഒാൺലൈൻ പോർട്ടലായ ക്ലിക്4എമ്മിൽ ഇന്നു മുതൽ നിങ്ങൾക്ക് ലഭിക്കുക വായനക്കുള്ള വിഭവങ്ങൾ മാത്രമല്ല. ചരിത്രമുറങ്ങുന്ന ജോർഡനിലേക്ക് സ്വപ്നസമാനമായ യാത്രക്കുള്ള അവസരം കൂടിയാണ്. ‘ലെറ്റ്സ് ഗോ ജോർഡൻ, കാച്ച് ദ െഎ’ എന്ന മത്സരത്തിൽ വിജയിക്കുന്നവർക്കാണ് മൂന്നു രാത്രിയും നാലു പകലും നീളുന്ന ജോർഡൻ യാത്രക്ക് സുവർണാവസരം ലഭിക്കുന്നത്.  കണ്ണുകൾ മാത്രം കണ്ട് ചോദ്യത്തിലെ പ്രമുഖവ്യക്തിയെ തിരിച്ചറിയുന്നതാണ് മത്സരം. 
 
മത്സരത്തിൽ പെങ്കടുക്കാനുള്ള നടപടിക്രമങ്ങൾ എളുപ്പമാണ്. ആദ്യമായി https://click4m.madhyamam.com/ എന്ന പേജിൽ പ്രവേശിക്കുക. ഗൾഫ് രാജ്യങ്ങളിൽ നിന്ന് മാധ്യമം സൈറ്റിൽ പ്രവേശിച്ചാലും ക്ലിക്ക്4 എമ്മിലേക്ക് ലിങ്ക് ലഭ്യമാണ്. ക്ലിക്ക്4 എമ്മിൽ നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് സൈൻ ഇൻ ചെയ്ത്  ‘ലെറ്റ്സ് ഗോ ജോർഡൻ, കാച്ച് ദ െഎ’ എന്ന മത്സര വിഭാഗത്തിലേക്ക് പ്രവേശിക്കാം. രജിസ്റ്റർ ചെയ്യാത്തവർക്ക് പേരും ഇമെയിലും ഫോൺ നമ്പറും നൽകി രജിസ്റ്റർ ചെയ്യാം. 
 
മത്സരപേജിൽ ഒരു പ്രമുഖ വ്യക്തിത്വത്തി​െൻറ നേത്രങ്ങൾ മാത്രമായിരിക്കും നിങ്ങൾക്ക് കാണാനാവുക. ഉത്തരം സംബന്ധിച്ച ചില സൂചനകളും ആ പേജിലുണ്ടാകും. ചിത്രത്തിന് നേരെ താഴെയുള്ള കോളത്തിൽ ഉത്തരം ടൈപ്പ് ചെയ്ത് ‘സബ്മിറ്റ്’ ചെയ്യുകയേ വേണ്ടൂ. ആദ്യ ചോദ്യം ശനിയാഴ്ച രാവിലെ മുതൽ ലഭ്യമാകും. ഒരാൾക്ക് ഒരു മത്സരത്തിൽ ഒരിക്കലേ പെങ്കടുക്കാനാകൂ. ഒന്നിടവിട്ട ദിവസങ്ങളിൽ േചാദ്യം മാറും. ഒരോ മത്സരത്തിൽ നിന്നും ഒരു വിജയിയെ തെരഞ്ഞെടുത്ത് സൈറ്റിലൂടെ പ്രഖ്യാപിക്കും. ഇവരെ വ്യക്തിപരമായും അറിയിക്കും. മത്സരം സംബന്ധിച്ച മറ്റു നിബന്ധനകൾ മത്സരപേജിൽ ലഭിക്കും.
 
വിജയികൾക്ക് ദുബൈ ആസ്ഥാനമുള്ള അരൂഹ ട്രാവൽസുമായി ചേർന്നാണ് ‘ഗൾഫ് മാധ്യമം’ യാത്രയൊരുക്കുന്നത്. വിസ,യാത്ര, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. ദക്ഷിണ ജോർഡനിലെ പൗരാണികമായ പെട്ര നഗരം അഥവാ റോസ് സിറ്റി, ചാവുകടൽ, തലസ്ഥാനമായ അമ്മാൻ തുടങ്ങിയവ സന്ദർശിക്കാനുള്ള അവസരമാണ് ജോർഡൻ യാത്രയിലുടെ ഭാഗ്യശാലികൾക്ക് ലഭിക്കുക. 
 
പുതുവർഷ സമ്മാനമായി ‘ഗൾഫ് മാധ്യമം’ സമർപ്പിച്ച സമ്പൂർണ പ്രവാസി വെബ് പോർട്ടലായ ക്ലിക്ക്4എമ്മിൽ  വാർത്തകളും വിശേഷങ്ങളും മാത്രമല്ല ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ മാർഗനിർദേശങ്ങളും നിയമോപദേശവും ഉൾപ്പെടെ ഒട്ടേറെ പുതുസേവനങ്ങൾ ലഭ്യമാണ്. ഉപയോക്താക്കളുടെ വ്യക്തിഗത അഭിരുചിക്കും താൽപര്യത്തിനുമനുസരിച്ച് വാർത്തകളും സേവനങ്ങളും തെരഞ്ഞെടുക്കാം. സൈറ്റിലെ ‘എം–ഫ്രണ്ട്’ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ത​െൻറയും കുടുംബാംഗങ്ങളുടെയും വിസ, പാസ്പോർട്ട്, തിരിച്ചറിയൽ രേഖ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ചേർത്താൽ ഇവയുടെ കാലാവധി അവസാനിക്കുന്നത് മുൻകൂട്ടി അറിയിക്കുന്ന സന്ദേശങ്ങൾ ലഭിക്കും. ഇതിനകം ആയിരക്കണക്കിനാളുകളാണ് വെബ് േപാർട്ടലിൽ രജിസ്റ്റർ ചെയ്തത്.
Tags:    
News Summary - gulf madhyamam lets go jordan; catch the eye click 4m

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.