ദുബൈ: വാഹനം ഒാടിക്കുേമ്പാഴുള്ള ഫോൺവിളികൾ മരണത്തിലേക്കുള്ള ക്ഷണമായേക്കാമെന്ന് ഉണർത്തി ജീവെൻറ വില ഒാർമിപ്പിക്കുന്ന വമ്പൻ സന്ദേശം തയാറാക്കി ദുബൈ റോഡ്^ഗതാഗത അതോറിറ്റി (ആർ.ടി.എ) ഗിന്നസ് ലോക റെക്കോർഡ് സൃഷ്ടിച്ചു. 20000ത്തിലധികം പ്ലാസ്റ്റിക് കട്ടകൾ ഉപയോഗിച്ച് ‘നിങ്ങളുടെ ജീവന് ഒരു ഫോൺ വിളിയേക്കാൾ വിലയുണ്ട്’ എന്ന സന്ദേശം ഇംഗ്ലീഷിലും അറബിയിലുമാണ് തയാറാക്കിയിരിക്കു
ന്നത്. സന്ദേശ ഫലകം നിർമിക്കാൻ 140000 പ്ലാസ്റ്റിക് കട്ടകളും ഉപയോഗിച്ചു. ദുബൈ ഫെസ്റ്റിവൽ സിറ്റിയിൽ നടന്ന ചടങ്ങിലാണ് സന്ദേശഫലകം പ്രകാശനം ചെയ്തത്.
വലിപ്പത്തിൽ സൃഷ്ടിച്ച ഇൗ സന്ദേശം വാഹനമോടിക്കുന്നതിനിടെ ഫോൺ ഉപയോഗിക്കുേമ്പാഴുള്ള അപകടങ്ങളെ കുറിച്ച് വ്യക്തവും ശക്തവുമായ മുന്നറിയിപ്പാണെന്ന് ആർ.ടി.എ വ്യക്തമാക്കി. ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുേമ്പാഴുള്ള അപകട സാധ്യതകളെ കുറിച്ച് ബോധവത്കരണം നടത്തുകയാണ് ഇൗ സംരംഭത്തിെൻറ ലക്ഷ്യമെന്ന് ആർ.ടി.എ ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ മെയ്ത ബിൻ അദായ് പറഞ്ഞു. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിക്കുേമ്പാഴുള്ള അപകട സാധ്യത നാലിരട്ടി കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 2008നും 2015നുമിടയിൽ വാഹനാപകട നിരക്ക് 80 ശതമാനത്തിലധികം കുറക്കാൻ ആർ.ടി.എക്ക് സാധിച്ചു. 2007ൽ ലക്ഷം ജനങ്ങൾക്ക് 21.7 വാഹനാപകടങ്ങളാണ് ഉണ്ടായിരുന്നത്. 2017ൽ ഇത് 2.5 ആയാണ് കുറഞ്ഞത്.
ഏറെ വാഹനാപകടങ്ങളിലും മൊബൈൽ ഫോണിന് നേരിട്ട് ബന്ധമുണ്ട്. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് തുല്യമാണ് അപകട കാര്യത്തിൽ മൊബൈൽ ഫോണിെൻറ ഉപയോഗവും. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിക്കുേമ്പാൾ സാധാരണ വാഹനമെത്തുന്നതിെൻറ 50 ശതമാനം താമസിച്ചാണ് എത്തുകയെന്നും മെയ്ത ബിൻ അദായ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.