ഫെ​യ്ത് ഫാ​ർ​മ​സി​ക്ക് ഗ്രേ​റ്റ് പ്ലേ​സ് ടു ​വ​ർ​ക്ക് അ​വാ​ർ​ഡ്

ദു​ബൈ: ദു​ബൈ ആ​സ്ഥാ​ന​മാ​യി ആ​രോ​ഗ്യ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഫെ​യ്ത് ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ്പി​ന് ഏ​റ്റ​വും മി​ക​ച്ച തൊ​ഴി​ലി​ട​ത്തി​നു ല​ഭി​ക്കു​ന്ന ‘ഗ്രേ​റ്റ് പ്ലേ​സ് ടു ​വ​ർ​ക്ക്’ അ​വാ​ർ​ഡ് ല​ഭി​ച്ച​താ​യി സാ​ര​ഥി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. യു.​എ.​ഇ ഫാ​ർ​മ​സി റീ​ട്ടെ​യി​ൽ മേ​ഖ​ല​യി​ൽ​ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഒ​രു സ്ഥാ​പ​ന​ത്തി​ന് ഈ ​അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന​ത്. തൊ​ഴി​ലി​ട​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​ർ എ​ത്ര​ത്തോ​ളം സ​ന്തു​ഷ്ട​രാ​ണ് എ​ന്ന മാ​ന​ദ​ണ്ഡ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​വാ​ർ​ഡ്​ നി​ർ​ണ​യി​ക്കു​ന്ന​ത്.

ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള ചെ​റു​തും വ​ലു​തു​മാ​യ നൂ​റു​ക​ണ​ക്കി​ന് ക​മ്പ​നി​ക​ളി​ലെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​രു​ടെ ഇ​ട​യി​ൽ ന​ട​ത്തു​ന്ന സ​ർ​വേ​ക​ളി​ലൂ​ടെ​യാ​ണ് അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യ ഈ ​സം​ഘ​ട​ന അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തു​ന്ന​ത്. ദു​ബൈ​യി​ലെ ഒ​റ്റ​മു​റി ഫാ​ർ​മ​സി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച ഗ്രൂ​പ് ഇ​ന്ന് യു.​എ.​ഇ​യി​ലു​ട​നീ​ളം വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന 78 ഫാ​ർ​മ​സി​ക​ളും നാ​ലു ക്ലി​നി​ക്കു​ക​ളും ര​ണ്ട് ഡ്ര​ഗ് സ്റ്റോ​റു​ക​ളു​മാ​യി ജൈ​ത്ര​യാ​ത്ര തു​ട​രു​ക​യാ​ണ്.

ജീ​വ​ന​ക്കാ​രെ വെ​റും തൊ​ഴി​ലാ​ളി​ക​ളാ​യി കാ​ണാ​തെ ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ൾ എ​ന്ന നി​ല​ക്കാ​ണ് കാ​ണു​ന്ന​തെ​ന്ന് ഗ്രൂ​പ് എം.​ഡി ജു​നൈ​ദ് ആ​ന​മ​ങ്ങാ​ട് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ദു​ബൈ​യി​ൽ ന​ട​ന്ന വ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​ബ്ദു​ൽ ജ​ലീ​ൽ, അ​ബ്ദു​ൽ റ​സാ​ഖ്, ജ​യ​പ്ര​കാ​ശ്, മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Great Place to Work Award for Faith Pharmacy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-07 02:26 GMT