യു.എ.ഇ പരിസ്ഥിതി മന്ത്രാലയത്തിന്റെ ഗ്രേറ്റ് ബാറ്ററി ചലഞ്ച് അവാർഡ് ഷാർജ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ പ്രതിനിധികൾ ഏറ്റുവാങ്ങുന്നു
ഗ്രേറ്റ് ബാറ്ററി ചലഞ്ച് അവാർഡ് ഇന്ത്യ ഇന്റർനാഷനൽ സ്കൂളിന്
ഷാർജ: യു.എ.ഇ പരിസ്ഥിതി മന്ത്രാലയം യു.എ.ഇയിലെ സ്കൂളുകൾക്കായി സംഘടിപ്പിച്ച ഗ്രേറ്റ് ബാറ്ററി ചലഞ്ച് അവാർഡ് ഇത്തവണയും ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജ സ്വന്തമാക്കി. യു.എ.ഇയിലെ മുന്നൂറിലധികം സ്കൂളുകൾ പങ്കെടുത്ത മത്സരത്തിലാണ് 501 കിലോ ഉപയോഗിച്ച ബാറ്ററി റീസൈക്ലിങ്ങിന് വേണ്ടി നൽകി ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ജേതാക്കളായത്.
7000 ദിർഹമും പ്രശസ്തിപത്രവും ഷാർജ പരിസ്ഥിതി മന്ത്രാലയത്തിലെ ബിയാ ഗ്രൂപ്പ് ചീഫ് ഓപറേറ്റിങ് ഓഫിസർ ഹിന്ദ് അബ്ദുൽ അസീസ് അൽ ഹുവൈദിയിൽനിന്ന് ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ സ്റ്റുഡന്റ്സ് വെൽഫെയർ ഓഫിസർ ആയിഷത് തൻസീഹയും വിദ്യാർഥി പ്രതിനിധികളും ഏറ്റുവാങ്ങി.
വിജയികളായ അധ്യാപകരെയും വിദ്യാർഥികളെയും പെയ്സ് ഗ്രൂപ്പ് സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം, അസി. ഡയറക്ടർ സഫാ അസദ്, സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, വൈസ് പ്രിൻസിപ്പൽമാരായ സുനാജ് അബ്ദുൽ മജീദ്, ഷിഫാന മുഈസ് തുടങ്ങിയവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.