അ​ജ്മാ​നി​ൽ ന​ട​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം

സു​വ​ർ​ണ ജൂ​ബി​ലി: അ​ജ്മാ​നി​ൽ വ​ർ​ണാ​ഭ​മാ​യ ആ​ഘോ​ഷം

അ​ജ്മാ​ന്‍: യു.​എ.​ഇ​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് ഗം​ഭീ​ര തു​ട​ക്കം. അ​ജ്മാ​ൻ സ​രാ​യ് ഹോ​ട്ട​ലി​ന് എ​തി​ർ​വ​ശ​ത്തു​ള്ള അ​ജ്മാ​ൻ മ​റീ​ന​യി​ല്‍ ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ല്‍ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് അ​മ്മാ​ർ ബി​ൻ ഹു​മൈ​ദ് അ​ൽ നു​ഐ​മി പ​ങ്കെ​ടു​ത്തു. സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹു​മൈ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ നു​ഐ​മി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ള്‍ അ​ര​ങ്ങേ​റി​യ​ത്.

വി​വി​ധ സേ​ന വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ക​ട​ന​ങ്ങ​ൾ, നാ​ടോ​ടി നൃ​ത്ത​ങ്ങ​ള്‍, ദേ​ശീ​യ​ഗാ​നം, എ​മി​റേ​റ്റ്സ് നൈ​റ്റ്സ് പാ​സു​ക​ൾ, വ​ര്‍ണ​ങ്ങ​ള്‍ വി​ത​റി​യു​ള്ള വ്യോ​മ പ്ര​ക​ട​ന​ങ്ങ​ള്‍ എ​ന്നി​വ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്നു​ള്ള എ​ല്ലാ പൊ​ലീ​സ് യൂ​നി​റ്റു​ക​ളും വാ​ഹ​ന​ങ്ങ​ളും ട്രാ​ഫി​ക് മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. അ​ജ്മാ​ൻ എ​മി​റേ​റ്റി​നെ​ക്കു​റി​ച്ചു​ള്ള പ്ര​ദ​ര്‍ശ​ന​വും ന​ട​ന്നു. പൊ​തു​ജ​ന​ങ്ങ​ള്‍ക്കും ച​ട​ങ്ങ് വീ​ക്ഷി​ക്കാ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. വ​ന്‍ ജ​നാ​വ​ലി​യാ​ണ് എ​ത്തി​യ​ത്. മ​റീ​ന പ്ര​ദേ​ശ​ത്ത് പ്ര​ത്യേ​ക​മാ​യി ഒ​രു​ക്കി​യ സ്ഥ​ല​ത്ത്​ ചൊ​വ്വാ​ഴ്ച വ​രെ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

Tags:    
News Summary - Golden Jubilee: A colorful celebration in Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.