Posted On
date_range Updated On
date_range ദുബൈ ഗ്ലോബൽ വില്ലേജ് മേയ് ഏഴ് വരെ പ്രവർത്തിക്കും
ദുബൈ: ഗ്ലോബൽ വില്ലേജിന്‍റെ പ്രവർത്തനം മേയ് ഏഴ് വരെ നീട്ടി. നേരത്തെ ഏപ്രിൽ പത്തിന് വില്ലേജ് അടക്കും എന്നായിരുന്നു അറിയിച്ചിരുന്നത്. ഇതോടെ റമദാനിലും പെരുന്നാൾ അവധി ദിനങ്ങളിലും സന്ദർശകർക്ക് ഗ്ലോബൽ വില്ലേജിലെത്താം.
സാധാരണ ആറ് മാസമാണ് വില്ലേജ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷവും വില്ലേജിന്‍റെ പ്രവർത്തനം നീട്ടിയിരുന്നു. എന്നാൽ, റമദാനിൽ പത്ത് ദിവസം മാത്രമാണ് കഴിഞ്ഞ സീസണിൽ പ്രവർത്തിച്ചത്. ഇത്തവണ റമദാനിൽ പൂർണമായും തുറക്കാൻ തീരുമാനിക്കുകയായിരുന്നു.
റമദാനിൽ പ്രവർത്തന സമയവും നീട്ടുമെന്നാണ് കരുതുന്നത്. നോമ്പ് തുറന്ന് ഇടയത്താഴം കഴിച്ച് വില്ലേജിൽ നിന്ന് മടങ്ങാവുന്ന രീതിയിൽ സമയം ക്രമീകരിക്കാൻ സാധ്യതയുണ്ട്. പുതിയ സമയക്രമം പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.